നാസിക്കിലെ എം.ഐ.ഡി.സി. പരിസരത്തുള്ള ഫാക്ടറിയിൽനിന്ന് മുംബൈ പോലീസ് അന്താരാഷ്ട്രവിപണിയിൽ 300 കോടിയോളം രൂപ വിലവരുന്ന ലഹരിമരുന്ന് പിടികൂടി. 150 കിലോയോളം മെഫിഡ്രോൺ ആണ് കണ്ടെടുത്തത്.
ഒട്ടേറെ അറസ്റ്റുകൾക്കുശേഷമാണ് മുംബൈ പോലീസിന് മെഫിഡ്രോൺ നിർമിക്കുന്ന ഫാക്ടറിയിലേക്കെത്താൻ കഴിഞ്ഞത്. ഓഗസ്റ്റ് എട്ടിന് എം.ഡി. എന്നറിയപ്പെടുന്ന മെഫിഡ്രോണുമായി സാക്കിനാക്കയിൽ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. തുടർന്ന് അൻവർ എന്നയാളെയും പോലീസ് പിടികൂടി. ഇയാളിൽനിന്ന് കിട്ടിയ വിവരത്തെത്തുടർന്ന് ധാരാവിയിൽനിന്ന് ആറ്ുപേരെ പിടികൂടി. ഇവിടെനിന്ന് മുങ്ങിയ ഇടപാടുകാരനായ ആരിഫ് ഷെയ്ക്കിനെ പോലീസ് ഹൈദരാബാദിലെത്തിയാണ് പിടികൂടിയത്. ഇയാളെ ചോദ്യംചെയ്തതിൽനിന്ന് ലഭിച്ച വിവരത്തെത്തുടർന്ന് ദക്ഷിണ മുംബൈയിൽനിന്നും താനെയിൽനിന്നുമായി മൂന്നുപേരെക്കൂടി അറസ്റ്റുചെയ്തു.