മികച്ച നിയമസഭാ അംഗത്തിനുള്ള രാംവിലാസ് പുരസ്‌കാരം അഡ്വ. കെ. ശാന്തകുമാരിക്ക് സമ്മാനിച്ചു

പാലക്കാട്: 2023ലെ മികച്ച നിയമസഭാ അംഗത്തിനുള്ള രാംവിലാസ് പുരസ്‌കാരം അഡ്വ. കെ. ശാന്തകുമാരി എം.എല്.എക്ക് തിരുവനന്തപുരം ഫോര്ട്ട് മാനര് ഹോട്ടലില് നടന്ന പരിപാടിയില് തമിഴ്‌നാട് മില്ക്ക് ആന്ഡ് ഡയറി ഡെവലപ്‌മെന്റ് വകുപ്പ് മന്ത്രി മനോതങ്കരാജ് കൈമാറുന്നു.

രണ്ട് തവണ രാജ്യസഭാംഗവും ഏഴു തവണ കേന്ദ്രമന്ത്രിയുമായിരുന്ന രാംവിലാസ് പസ്വാന്റെ ഓര്മ്മദിനത്തില് രാജ്യത്തെ ജനപ്രതിനിധികള്ക്കും വിവിധ മേഖലകളില് കഴിവ് തെളിയിച്ചവര്ക്കുമാണ് രാംവിലാസ് പുരസ്‌കാരം നല്കുന്നത്.

പ്രമുഖ സോഷ്യലിസ്റ്റും സ്വാതന്ത്ര്യ സമര സേനാനിയുമായ നാരായണ്ജിയുടെ സ്മരണാര്ത്ഥം പ്രവര്ത്തിക്കുന്ന ലോക് ബന്ധുരാജ് നാരായണ്ജി ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് പുരസ്‌കാര വിതരണം നടത്തിയത്.

Leave A Reply