ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് തമിഴകത്ത്. ലിയോയില്‍ അത്രയധികം പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്ക്. ലോകേഷ് കനകരാജ് വിജയ്‍യെ നായകനാക്കി സംവിധാനം ചെയ്യുമ്പോള്‍ വൻ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല. രസകരമായ ഒരു മീമിനെ കുറിച്ച് സംവിധായകൻ ലോകേഷ് കനകരാജ് ചൂണ്ടിക്കാട്ടിയതാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ചര്‍ച്ചയാക്കുന്നത്.
സംവിധായകൻ ലോകേഷ് കനകരാജ് അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ചര്‍ച്ചയാകുന്നത്. ജയിലറിനെക്കാളും മികച്ച രീതിയില്‍ ലിയോ സിനിമയില്‍ നമുക്ക് എന്ത് ചെയ്യാനാകും എന്ന് നോക്കണമെന്നും മീംസൊക്കെ കണ്ടില്ലേയെന്നും നിര്‍മാതാവ് ലളിത് കുമാര്‍ ചോദിച്ചതായാണ് ലോകേഷ് വെളിപ്പെടുത്തിയത്. അതിന് മറുപടി നല്‍കിയതും രസകരമായിട്ടാണെന്ന് സംവിധായകൻ ലോകേഷ് കനകരാജ് വ്യക്തമാക്കുന്നു. ശരിയാണ്, ലിയോയുടെ നിര്‍മാതാവ് ഹെലികോപ്റ്റര്‍ തനിക്ക് സമ്മാനമായി നല്‍കുന്നതിന്റെ ഒരു മീം കണ്ടിരുന്നുവെന്നും സണ്‍ പിക്ചേഴ്‍സ് ജയിറിന്റെ സംവിധായകന് കാര്‍ നല്‍കിയത് ഉദ്ദേശിച്ച് ലോകേഷ് മറുപടി നല്‍കി.