വികസനത്തിന് 4.05 കോടി രൂപ അനുവദിച്ചു : നെല്ലറയാകാൻ കോൾനിലങ്ങൾ

പേരാമംഗലം : കോൾനിലങ്ങളുടെ വികസനത്തിനായി 4.05 കോടി രൂപ അനുവദിച്ചു. അടാട്ട്, തോളൂർ, കൈപ്പറമ്പ് ഗ്രാമപ്പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന കോൾപ്പാടങ്ങളുടെ വികസനത്തിനായാണ് തുക അനുവദിച്ചത്. റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി. തൃശ്ശൂർ-പൊന്നാനി കോൾനിലങ്ങൾക്കായി 46.81 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്. ഇതിൽ വടക്കാഞ്ചേരി മണ്ഡലത്തിൽനിന്ന് നൽകിയ നാല് പദ്ധതികൾക്കായി 4.05 കോടി രൂപയ്ക്കും അംഗീകാരം ലഭിച്ചു.

പുല്ലഴി തോട്ടിൽ അടാട്ട് ഗ്രാമപ്പഞ്ചായത്തിലെ ആറ് പടവുകൾക്ക് ഗുണംചെയ്യുന്ന 51 തറയിലെ ബോക്സ് കൾവർട്ട് നിർമാണത്തിനായി 1.21 കോടി രൂപ ലഭിക്കും. കടവിൽക്കോൾ, പായിക്കോൾ, തുരുത്തിൻ താഴം, കുരുടൻ-ആക്കറ്റാൻ, പുത്തൻകോൾ എന്നീ കോൾപ്പടവുകളുടെ വികസനത്തിന് 51 തറയിലെ ബോക്സ് കൾവെർട്ട് ഉപകാരപ്പെടും. അടാട്ട് മേഖലയിൽനിന്ന് മുല്ലശ്ശേരി, മണലൂർ, കാഞ്ഞാണി മേഖലകളിലേക്കെത്തുന്നതിനും ഇത് സഹായിക്കും.

Leave A Reply