ഈജിപ്തിൽ രണ്ട് ഇസ്രായേലി വിനോദസഞ്ചാരികളെ പൊലീസുകാരൻ വെടിവെച്ച് കൊന്നു

ഈജിപ്തിൽ രണ്ട് ഇസ്രായേൽ പൗരന്മാരെ പൊലീസുദ്യോഗസ്ഥൻ വെടിവെച്ച് കൊന്നു. വെടിവെപ്പിൽ ഒരു ഈജിപ്ഷ്യൻ പൗരനും കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായേൽ – ഫലസ്തീൻ സംഘർഷം രക്തരൂക്ഷിതമായിരിക്കെയാണ് ഈ സംഭവം.

വിനോദസഞ്ചാരികളായി ഈജിപ്തിലെ അലക്സാൻഡ്രിയയിലെത്തിയ ഇസ്രായേലി പൗരന്മാരാണ് കൊല്ലപ്പെട്ടത്. ഒരാൾക്ക് പരിക്കേറ്റിട്ടുമുണ്ട്. പൊലീസ് തോക്ക് ഉപയോഗിച്ചല്ല ഉദ്യോഗസ്ഥൻ വെടിവെപ്പ് നടത്തിയതെന്നാണ് റിപ്പോർട്ട്. പൊലീസുദ്യോഗസ്ഥൻ പിടിയിലായിട്ടുണ്ട്.

Leave A Reply