സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട മൂല്യനിർണ്ണയ പ്രക്രിയയിൽ
മാറ്റം കൊണ്ടു വന്ന് ഇന്ത്യൻ നാവിക സേന. 360 ഡിഗ്രി മൂല്യനിർണയം എന്ന് പേരിട്ടിരിക്കുന്ന ഈ പ്രക്രിയ വഴി ഇനി മുതൽ നാവിക ഉദ്യോഗസ്ഥരുടെ പ്രകടനം ജൂനിയർ ഓഫീസർമാർക്കും വിലയിരുത്താം. ഇതു വരെ മേലുദ്യോഗസ്ഥർക്ക് മാത്രമേ നാവിക ഉദ്യോഗസ്ഥരുടെ മികവ്
വിലയിരുത്താൻ കഴിയുമായിരുന്നുള്ളു.
വർഷങ്ങൾ പഴക്കമുള്ള രീതിയിൽ നിന്നാണ് പുതിയ മാറ്റത്തിലേക്ക് സേന ചുവട് വെച്ചിരിക്കുന്നത്.സൈന്യത്തിലെ ബ്രിഗേഡിയർക്ക് തുല്യമായ നാവിക സേനയിലെ കമോഡോർ പദവിക്ക് വരെ ഈ നയം ബാധകമാകും. നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരി കുമാറാണ് 360-ഡിഗ്രി അപ്രൈസൽ മെക്കാനിസം എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനത്തിന്റെ രുപീകരണത്തിന് നേതൃത്വം നൽകിയത്.ഏകദേശം 10,500 ത്തോളം ഉദ്യോഗസ്ഥരും 65,000- ൽ അധികം നാവികരും സേനയിൽ ഉൾപ്പെടുന്നുണ്ട്.