ജമ്മു കശ്മീരിലെ ഡി.എച്ച് പോറ വനമേഖലയിൽ തീപിടിത്തം. പുകപടലങ്ങൾ വനത്തിൽ വ്യാപിക്കുകയാണ്.തീ അണക്കാനുള്ള ശ്രമം പ്രദേശവാസികളുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. പാതി കത്തിയ മരച്ചില്ലകളും കമ്പുകളും പ്രദേശത്ത് നിന്ന് നീക്കം ചെയ്യുന്നുണ്ട്.
അതേസമയം കർണാടക – തമിഴ്നാട് അതിർത്തിയായ അത്തിബലെയിൽ പടക്ക ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. 12 പേർ സംഭവസ്ഥലത്തുനിന്നു തന്നെ മരണപ്പെട്ടിരുന്നു. രണ്ട് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 3.30 ഓടെ ഗോഡൗണിലേക്ക് ലോറിയിൽനിന്ന് പടക്കപ്പെട്ടികൾ ഇറക്കവെയാണ് അപകടം. സമീപത്തെ ഹൈടെൻഷൻ വൈദ്യുതി ലൈനിൽ ചരക്കുകൾ സ്പർശിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.