ഇന്ത്യൻ തീരത്തേക്കുവരുന്ന വിദേശ ക്രൂസ് കപ്പലുകൾക്ക് നികുതി ഒഴിവാക്കാൻ ജി.എസ്.ടി

ഇന്ത്യൻ തീരത്തേക്കുവരുന്ന വിദേശ ക്രൂസ് കപ്പലുകൾക്ക് നികുതി ഒഴിവാക്കാൻ ജി.എസ്.ടി. കൗൺസിൽ തീരുമാനം.സംയുക്ത ജി.എസ്.ടി. നിരക്കിൽ അഞ്ചുശതമാനം നികുതിയുള്ളത് തത്‌കാലത്തേക്ക് ഇളവുചെയ്യും. വിനോദസഞ്ചാര സീസണായ ശൈത്യകാലത്ത് ആറുമാസത്തേക്കാണ് ജി.എസ്.ടി.

നിരക്കിളവു നൽകുകയെന്ന് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ അറിയിച്ചു. പടിഞ്ഞാറൻ തീരത്തെ വിനോദസഞ്ചാര മേഖലയ്ക്ക് പ്രോത്സാഹനമാകുന്ന നീക്കം കേരളത്തിനു ഗുണകരമാകും. അന്താരാഷ്ട്ര ക്രൂസ് കപ്പലുകളെത്തുന്നതിന്റെ നേട്ടം കൊച്ചിക്കുണ്ടാകും. ഇത്‌ കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് ഉണർവേകുമെന്ന് യോഗത്തിനുശേഷം സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.

Leave A Reply