കാരവൻ കാണണമെന്ന ആഗ്രഹവുമായി നടൻ സൂരിയെ സമീപിച്ച് കുട്ടികൾ; ആഗ്രഹം സഫലമാക്കി താരം

കോമഡി വേഷങ്ങളിലൂടെ ആരാധകരുടെ പ്രിയ താരമായിമാറിയ നടനായിരുന്നു സൂരി. വളരെ കഷ്ടപ്പെട്ട് സിനിമയിൽ എത്തിയ സൂരി പിൽക്കാലത്ത് തെന്നിന്ത്യൻ സിനിമയിൽ മാറ്റി നിർത്താൻ കഴിയാത്ത ഘടകമായി മാറി. തമിഴിലെ മിക്ക നായകൻമാർക്കൊപ്പവും സൂരി ഒരു കോംമ്പോ തന്നെ ഉണ്ടാക്കി. തുടക്ക കാലത്ത് ജൂനിയർ ആർട്ടിസ്റ്റായി എത്തിയ സൂരിക്ക് തമിഴ് സിനിമയിൽ ഒരു ഇടം നൽകിയത് വെണ്ണില കബഡി കുഴു എന്ന ചിത്രത്തിലെ വേഷമായിരുന്നു. പിന്നീട് വെട്രിമാരൻ ചിത്രത്തിലൂടെ നായകനായും അരങ്ങേറി. സീരിയസായ ഒരു കഥാപാത്രം വളരെ മനോഹരമായാണ് സൂരി കൈകാര്യം ചെയ്തത്.

താര ജാഡകൾ ഒട്ടുമില്ലാത്ത നടനാണ് സൂരിയെന്ന് നിസംശയം പറയാം. സാമൂഹിക പ്രശ്‌നങ്ങളിലും സൂരി മടിച്ച് നിൽക്കാതെ ഇടപെടാറുണ്ട്. സാധാരണക്കാർക്കിടയിൽ സാധാരണക്കാരനായി നിൽക്കാൻ സൂരിക്ക് കഴിയാറുണ്ടെന്നതും അദ്ദേഹത്തിന്റെ സവിശേഷതയാണ്. അതിന് ഏറ്റവും വലിയ ഉദഹാരണമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ.

Leave A Reply