ഇതൊരു മുളകാണ്, പക്ഷേ രുചിയും മണവും മറ്റൊരു ഫലത്തെപ്പോലെ; ഈ അപൂർവയിനം കേരളത്തിന് മാത്രം സ്വന്തം

നാരകക്കൊടി എന്നറിയപ്പെടുന്ന അപൂർവയിനം കുരുമുളക് കണ്ടെത്തി.വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന ദക്ഷിണ മേഖല കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്ന് കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കാനായി കർഷകർ അവലംബിക്കുന്ന പ്രായോഗിക മാർഗങ്ങളെക്കുറിച്ച് പഠിക്കാൻ പോയ സംഘമാണ് ഇത് കണ്ടെത്തിയത്.ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം കൃഷിഭവനു കീഴിലെ മഞ്ഞപ്പാറയിലെ സിബിച്ചൻ ഡൊമിനിക് എന്ന കർഷകന്റെ ശേഖരത്തിലാണ് നാരങ്ങയുടെ മണവും രുചിയുമുള്ള കുരുമുളകിനം സംരക്ഷിക്കപ്പെടുന്നതായി കണ്ടെത്തിയത്.

 

നാരങ്ങയുടെ മണവും രുചിയുമുള്ള അപൂർവയിനം കുരുമുളകാണിത്. കർഷകൻ തന്നെ ‘നാരകക്കൊടി’എന്ന് പേരിട്ടിരിക്കുന്ന ഈ കുരുമുളകിന്റെ മണികളും ഇലകളും ഇതേ ഗുണം പ്രകടിപ്പിക്കുന്നുണ്ടെന്ന് കാർഷിക കോളേജ് അധികൃതർ പറഞ്ഞു.

വിജ്ഞാന വ്യാപന വിഭാഗം ശാസ്ത്രജ്ഞ സ്മിജ.പി.കെ,സുഗന്ധവിള ഗവേഷണ വിഭാഗത്തിലെ പി.എച്ച്.ഡി വിദ്യാർത്ഥി രേഷ്മ.പി, റിസർച്ച് അസിസ്റ്റന്റ് അനന്തു പ്രകാശ് എന്നിവരടങ്ങുന്ന സംഘമാണ് ഈ ഇനത്തിന്റെ വർഗീകരണ സവിശേഷതകൾ രേഖപ്പെടുത്തിയത്.

Leave A Reply