ലോകത്തിലെ ഏറ്റവുംവലിയ ഷോപ്പിങ് മാളായ ദുബായ് മാളിൽ ലുലു ഹൈപ്പർ മാർക്കറ്റ് പ്രവർത്തനമാരംഭിക്കുന്നു. എമ്മാർ പ്രോപ്പർട്ടീസ് ചെയർമാൻ ജമാൽ ബിൻ താനിയയുടെ സാന്നിധ്യത്തിൽ യു.എ.ഇ. വ്യാപാരമന്ത്രി താനി ബിൻ അഹമ്മദ് അൽ സിയൂദി തിങ്കളാഴ്ച ഉദ്ഘാടനം നിർവഹിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അറിയിച്ചു.
ദുബായ് ഡൗൺ ടൗണിലും സമീപ പ്രദേശങ്ങളിലുമായി താമസിക്കുന്നവർക്കും സന്ദർശകർക്കുമായി ഏറ്റവും മികച്ചതും ആധുനിക രീതിയിലുള്ള ഷോപ്പിങ് അനുഭവമായിരിക്കും ലുലു നൽകുകയെന്നും അദ്ദേഹം അറിയിച്ചു. ദുബായ് മാൾ സബീൽ പാർക്കിങ് വഴിയാണ് ലുലു ഹൈപ്പർ മാർക്കറ്റിലേക്കുള്ള പ്രവേശനം.