തുക അനുവദിച്ചു

പെരിന്തൽമണ്ണ: മങ്കട മണ്ഡലത്തിലെ മൂർക്കനാട് പഞ്ചായത്തിൽ റോഡുകളും പാലവും നിർമ്മിക്കുന്നതിന് 22 ലക്ഷം രൂപ അനുവദിച്ചതായി മഞ്ഞളാംകുഴി അലി എം.എൽ.എ അറിയിച്ചു.

മൂർക്കനാട് പഞ്ചായത്തിലെ മീനങ്ങാട് പട്ടിയാർ പാടം റോഡ് (7.5ലക്ഷം), പുളക്കുഴി തോടിന് പാലം (7.5 ലക്ഷം), പി.കെ.അങ്ങാടി മണൽവാരി റോഡ് (7 ലക്ഷം) എന്നീ പ്രവൃത്തികൾക്കാണ് ഫണ്ട് അനുവദിച്ചത്. എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. ഭരണാനുമതിയും സാങ്കേതികാനുമതിയും ടെൻഡർ നടപടികളും പൂർത്തിയാക്കി പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു.

Leave A Reply