വിശാല്‍ നായകനായെത്തി വമ്പൻ വിജയമായ ചിത്രമാണ് മാര്‍ക്ക് ആന്റണി. മാര്‍ക്ക് ആന്റണി ആഗോളതലത്തില്‍ 100 കോടി ക്ലബില്‍ എത്തുകയും ചെയ്‍തിരുന്നു. ഇതാദ്യമായിട്ടാണ് നടൻ വിശാലിന് 100 കോടി ക്ലബില്‍ എത്താനായത് എന്ന പ്രത്യേകതയും കണക്കിലെടുക്കുമ്പോള്‍ വിജയത്തിന്റെ പ്രസക്‍തിയേറുന്നു. വിശാലിന്റെ മാര്‍ക്ക് ആന്റണി സിനിമയുടെ ഒടിടി റിലീസ് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.
