കുവൈത്തിൽ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ച്ച് ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​ച്ചു

കുവൈത്തിലെ മ​ഹ്ബൂ​ല​യി​ൽ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ച്ച് ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​ച്ചു. മൂ​ന്നാം നി​ല​യി​ലെ അ​പ്പാ​ർ​ട്മെ​ന്റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം.

അ​പ​ക​ടം റി​പ്പോ​ർ​ട്ട് ചെ​യ്ത ഉ​ട​ൻ ഫ​ഹാ​ഹീ​ൽ, ഖു​റൈ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​ന​യെ അ​യ​ച്ച​താ​യി ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു. അ​ഗ്നി​ശ​മ​ന സേ​ന ഉ​ട​ൻ കെ​ട്ടി​ടം ഒ​ഴി​പ്പി​ക്കു​ക​യും കാ​ര്യ​മാ​യ പ​രി​ക്കു​ക​ളൊ​ന്നും കൂ​ടാ​തെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്തു. തീ​പി​ടി​ത്ത​ത്തി​ൽ അ​പ്പാ​ർ​ട്മെ​ന്റി​ലെ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് കേ​ടു​പാ​ട് പ​റ്റി.

Leave A Reply