ബഹ്റൈനിൽ നിരോധിത പുകയില ഉൽപന്നങ്ങൾ കൈവശം വെച്ച അഞ്ച്​ പേർ പിടിയിൽ

ബഹ്റൈനിൽ നിരോധിത പുകയില ഉൽപന്നമായ തംബാകു കൈവശം സൂക്ഷിച്ച അഞ്ച്​ ഏഷ്യൻ വംശജർ പിടിയിലായതായി കാപിറ്റൽ ഗവർണറേറ്റ്​ പൊലീസ്​ വൃത്തങ്ങൾ അറിയിച്ചു.

28 മുതൽ 35 വയസ്സ്​ വരെ പ്രായമുള്ള പ്രതികളാണ്​ പിടിയിലായിട്ടുള്ളത്​. രാജ്യത്ത്​ നിരോധിച്ച പുകയില ഉൽപന്നങ്ങൾ വിപണനം നടത്താനുദ്ദേശിച്ച്​ സൂക്ഷിച്ചവയാണ്​ കണ്ടെത്തിയത്​. ഏകദേശം 60,000 ദിനാർ വിലവരുന്ന തംബാകുവാണ്​ ഇവരിൽ നിന്നും കണ്ടെടുത്തത്​.

Leave A Reply