ഭഗവന്ത് കേസരിയിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു

 

ഭഗവന്ത് കേസരിയിലെ രണ്ടാമത്തെ സിംഗിൾ ഉയ്യാലോ ഉയ്യാല പുറത്തിറങ്ങി. അനന്ത ശ്രീറാമിന്റെ വരികൾക്ക് തമൻ എസ് ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് എസ് പി ചരൺ ആണ്. നന്ദമുരി ബാലകൃഷ്ണയെ നായകനാക്കി അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭഗവന്ത് കേസരി. ചിത്രം ഒക്ടോബർ 19ന് തിയേറ്ററുകളിലെത്തും.

ഭഗവന്ത് കേസരിയിൽ ബാലകൃഷ്ണയ്‌ക്കൊപ്പം കാജൽ അഗർവാൾ നായികയായി എത്തുമ്പോൾ ശ്രീലീല ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശരത്കുമാർ, പ്രിയങ്ക ജവാൽക്കർ, അർജുൻ രാംപാൽ എന്നിവരും ചിത്രത്തിലുണ്ട്. അർജുൻ രാംപാലിന്റെ ടോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്.

ഷൈൻ സ്‌ക്രീൻസിന്റെ ബാനറിൽ സാഹു ഗരപതിയും ഹരീഷ് പെഡിയും ചേർന്ന് നിർമ്മിക്കുന്ന ഭഗവന്ത് കേസരിയുടെ ടെക്‌നിക്കൽ ക്രൂവിൽ ഛായാഗ്രാഹകൻ സി രാം പ്രസാദ്, എഡിറ്റർ തമ്മി രാജു എന്നിവരും ഉൾപ്പെടുന്നു.

 

Leave A Reply