റാഹേൽ മകൻ കോര : പുതിയ പോസ്റ്റർ പുറത്തിറങ്ങി

ഉബൈനി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘റാഹേൽ മകൻ കോര’, സിനിമ’യുടെ ചിത്രീകരണം പൂർത്തിയായി ആൻസൻ പോളും, അമ്മ വേഷങ്ങളിലെത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായ സ്മിനു സിജോയും ആണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. സിനിമ ഒക്ടോബർ 13ന് പ്രദർശനത്തിന് എത്തും . ഇപ്പോൾ സിനിമയിലെ  പുതിയ പോസ്റ്റർ  പുറത്തിറങ്ങി.

നാട്ടിൻപുറത്തുള്ള ഒരു കുടുംബത്തിലെ അമ്മയുടേയും മകന്‍റേയും അയാളുടെ പ്രണയിനിയുടേയും സംഭവബഹുലമായ ജീവിതകഥ ചിത്രം പറയുന്നത്.എസ്.കെ.ജി ഫിലിംസിന്‍റെ ബാനറിൽ ഷാജി കെ ജോർജ്ജാണ് നിര്‍മ്മാണം. അൽത്താഫ് സലീം, മനു പിള്ള, മെറിൻ ഫിലിപ്പ്, വിജയകുമാർ തുടങ്ങി നിരവധി താരങ്ങൾ ഒന്നിക്കുന്നു ഛായാഗ്രഹണം ഷിജി ജയദേവൻ, എഡിറ്റർ അബൂതാഹിർ, സംഗീത സംവിധാനം കൈലാസ്, ഗാനരചന ഹരിനാരായണൻ, മനു മഞ്ജിത്ത്, പ്രൊഡക്ഷൻ കൺട്രോളർ ദിലീപ് ചാമക്കാല,

Leave A Reply