സോമന്റെ കൃതാവ് : സ്നീക് പീക് വീഡിയോ റിലീസ് ചെയ്തു

രോഹിത് നാരായണൻ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് സോമന്റെ കൃതാവ്. വിനയ് ഫോർട്ട്, ഫറ ഷിബ്ല എന്നിവരാണ് ചിത്രത്തിലെ പ്രധാന താരമാണ്. തിരക്കഥാകൃത്തുക്കളായ ബിപിൻ ചന്ദ്രൻ, മനു ജോസഫ്, ജയൻ ചേർത്തല, നിയാസ് നർമ്മകല, സീമ ജി നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ നാടൻ കഥാപാത്രങ്ങൾക്ക് അനുയോജ്യരായ നാട്ടുകാരെ കണ്ടെത്തുന്നതിനായി അഭിനേതാക്കളും അണിയറപ്രവർത്തകരും തിരഞ്ഞെടുത്ത 16-ലധികം പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. സിനിമ ഒക്ടോബർ ആറിന് പ്രദർശനത്തിന് എത്തി. ഇപ്പോൾ സിനിമയിലെ സ്നീക് പീക് വീഡിയോ റിലീസ് ചെയ്തു

 

 

സോമന്റെ കൃതാവ് എന്ന ചിത്രം അവതരിപ്പിക്കുന്നത് ഓൺ സ്റ്റേജ് സിനിമാസ് ആണ്, രാജു മല്യത്തിന്റെ രാഗ മൂവീസിന്റെയും മാസ്റ്റർ വർക്ക്സ് സ്റ്റുഡിയോസിന്റെയും ബാനറിൽ മിഥുൻ കുരുവിളയാണ് സഹനിർമ്മാതാവ്. ഉണ്ട, സൂപ്പർ ശരണ്യ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവ്വഹിച്ച സജിത്ത് പുരുഷനാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. രഞ്ജിത്ത് കെ ഹരിദാസാണ് കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്.

ഹാസ്യത്തിന് ഊന്നൽ നൽകി വളരെ റിയലിസ്റ്റിക് ആയ ഈ ചിത്രത്തിൽ കുട്ടനാട്ടിൽ നിന്നുള്ള ഏകാന്ത കൃഷി ഓഫീസറുടെ വേഷമാണ് വിനയ് ഫോർട്ട് അവതരിപ്പിക്കുന്നത്. 2022 ഫെബ്രുവരി 15 ന് ആലപ്പുഴയിലെ വെളിയനാട് ഗ്രാമത്തിൽ സിനിമ ആരംഭിച്ചു. ചിത്രത്തിന്റെ ഷൂട്ടിംഗ് 2022 മാർച്ച് 16 ന് കുട്ടനാട്ടിൽ പൂർത്തിയായി. സോമന്റെ കൃതാവ് എന്ന ചിത്രത്തിന്റെ സംഗീതം പി എസ് ജയഹരിയാണ്.

Leave A Reply