ടി.എം ചുമ്മാര്‍ ശതോത്തര രജത ജൂബിലി ഉദ്ഘാടനവും സമ്മാനദാനവും

 

വരാപ്പുഴ: മലയാള സാഹിത്യത്തിനും ഭാഷയ്ക്കും, വിലപ്പെട്ട സംഭാവനകള്‍ നല്‍കി മണ്‍മറഞ്ഞ സാഹിത്യ നിപുണന്‍  ടി എം ചുമ്മാര്‍ മാസ്റ്ററുടെ 124-ാം ജന്മദിനാഘോഷവും  ശതോത്തര രജതജൂബിലിയാഘോഷങ്ങളുടെ ഉദ്ഘാടനവും പ്രൊഫ. എം തോമസ് മാത്യു നിര്‍വഹിക്കും. ഈ മാസം 15ന് വൈകിട്ട് 4ന്‌ വരാപ്പുഴ ക്രിസ്തുരാജ ദേവാലയ പാരിഷ്ഹാളില്‍ നടത്തുന്ന പരിപാടിയില്‍ എറണാകുളം മഹാരാജാസ് കോളേജ് മലയാളം വിഭാഗം മേധാവി ഡോ.  സുമി ജോസ്  ഒലിയപുറം മുഖ്യ പ്രഭാഷണം നടത്തും. വരാപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുമാരി കൊച്ചുറാണി ജോസഫ്, ക്രിസ്തുരാജ ദേവാലയ വികാരി ഫാ. നോര്‍ബിന്‍ പഴമ്പിള്ളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിക്കും.

 

ടി എം ചുമ്മാര്‍ ഫൗണ്ടേഷന്‍’  ഹൈസ്‌കൂള്‍  വിദ്യാര്‍ത്ഥികള്‍ക്കായി  വരാപ്പുഴയില്‍  സംഘടിപ്പിച്ച കലാസാഹിത്യ മത്സരവിജയികള്‍ക്കുള്ള സമ്മാനദാനവും ഇതോടൊപ്പം നടത്തും. പ്രസംഗമത്സരത്തില്‍ യഥാക്രമം ചാത്യാത്ത് സെന്റ് ജോസഫ് ഹൈസ്‌കൂളിലെ ആബേല്‍ തോമസ് കെഎസ്, കൂനമ്മാവ് സെന്റ് ഫിലോമിനാസിലെ ജിഫ്‌നാ റോസ്, എറണാകുളം സെന്റ് തെരേസാസിലെ അനുശ്രീ ടി എസ്  എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

 ക്വിസ് മത്സരത്തില്‍ വരാപ്പുഴ സെന്റ് ജോസഫിലെ ആന്‍സിയ ജോസ് – ആഞ്ചലീന ആന്റണി ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി റോളിംഗ് ട്രോഫിക്ക് അര്‍ഹരായി. രണ്ടും മൂന്നും സ്ഥാനങ്ങള്‍  ആദിത്യ രതീഷ് – ആര്യ കെ എസ് ടീം നയിച്ച കൂനമ്മാവ് സെന്റ് ഫിലോമിനാസും ഗൗരി വിനോഷ് – ദേവി കൃഷ്ണ ടീം നയിച്ച പറവൂര്‍ എസ് എന്‍ വി സംസ്‌കൃതവും യഥാക്രമം നേടി.

 വായനാ മത്സരത്തില്‍ എറണാകുളം സെന്റ് തെരേസാസിലെ അല്‍ഫോന്‍സ കെ സെബാസ്റ്റ്യന്‍, വരാപ്പുഴ സെന്റ് ജോസഫിലെ

 അമേയ സിജന്‍, പറവൂര്‍ എസ് എന്‍ വി സംസ്‌കൃതയിലെ ശ്രീനന്ദ  കെ കെ  എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കവിതാ പാരായണത്തില്‍ എറണാകുളം സെന്റ് തെരേസാസിലെ മരിയ തോമസ് വാഴപ്പിള്ളി ഒന്നാം സ്ഥാനവും , പറവൂര്‍ പുല്ലംകുളം എസ്എനിലെ കൃഷ്ണപ്രിയ സി ആര്‍, ആലിയ എന്‍ കെ  എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.

 ലളിതഗാന മത്സരത്തില്‍  എറണാകുളം സെന്റ് തെരേസാസിലെ റിസാ റൂസല്‍, ആഗ്‌നല്‍ ബെന്നോ  പി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും  സ്ഥാനങ്ങളും വരാപ്പുഴ സെന്റ് ജോസഫിലെ ജോണ്‍ ട്രീസ മൂന്നാം സ്ഥാനവും നേടി.

Leave A Reply