കേരളത്തിന്റെ ആരോഗ്യമേഖലയിലെ വികസനം സാമൂഹ്യമുന്നേറ്റത്തിന്റെ ഫലം; മന്ത്രി വീണാ ജോർജ്

പത്തനംതിട്ട: കേരളത്തിന്റെ ആരോഗ്യമേഖലയിലെ വികസനം സാമൂഹ്യമുന്നേറ്റത്തിന്റെ ഫലമാണെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കോന്നി മെഡിക്കൽ കോളേജ് ഗേൾസ് ഹോസ്റ്റലിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുനു മന്ത്രി.

ഒന്നോ രണ്ടോ ദിനങ്ങൾകൊണ്ട് വാർത്തെടുത്തല്ല കേരളത്തിന്റെ ആരോഗ്യ മേഖല പതിറ്റാണ്ടുകളുടെ സാമൂഹ്യ മുന്നേറ്റത്തിന്റെ ശ്രമഫലമാണത്.ലോകത്തിലെ വികസനരാജ്യങ്ങളുടെ ആരോഗ്യ സൂചികയുമായി കേരളത്തിനെ താരതമ്യപെടുത്തുമ്പോൾ ഏറവും കുറഞ്ഞ നവജാത ശിശു മരണ നിരക്കും മാതൃമരണ നിരക്കുമാണുള്ളത്. ആഗോള തലത്തിൽ ആരോഗ്യ മേഖല വെല്ലുവിളികൾ നേരിടുന്നുണ്ട്. കേരളത്തിൽ നിലവിൽ നേരിടുന്ന നിപയെ പ്രതിരോധിക്കാൻ ഏറെ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. നിപ ഏറെ ബാധിച്ച കോഴിക്കോട് ജില്ല ഒക്ടോബർ 26ന് നിപ മുക്തമായതായി അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

ഒരു പുതിയ മെഡിക്കൽ കോളേജ് എന്നാ നിലയിൽ ഇവിടെ സജ്ജികരിച്ചിട്ടുള്ള സൗകര്യങ്ങളും നേട്ടങ്ങളും മറ്റു മെഡിക്കൽ കോളേജുകൾക്ക് മാതൃകയാണെന്ന എൻ എച്ച് സി യുടെ രേഖപ്പെടുത്തൽ കൂടുതൽ പ്രോത്സാഹനം നൽകുന്നതാണ്. ആധുനിക നിലവാരത്തിലുള്ള ചികിത്സയും വിദ്യാഭ്യാസവും ഗവേഷണവും ഉറപ്പാക്കാൻ കഴിയുന്ന കേന്ദ്രമായി കോന്നി മെഡിക്കൽ കോളേജിനെ മാറ്റി തീർക്കുവാനുള്ള പരിശ്രമങ്ങൾ തുടരുമെന്നും മന്ത്രി പറഞ്ഞു.

കോന്നി മെഡിക്കൽ കോളേജ് വികസനത്തിൽ ഒരു പടി കൂടി മുന്നോട്ട് പോവുകയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച അഡ്വ.കെ.യു. ജനീഷ് കുമാർ എം എൽ എ പറഞ്ഞു. കേരളത്തിലെ ഏറ്റവും മികച്ച മെഡിക്കൽ കോളേജുകളിൽ ഒന്നായി കോന്നിയെ മാറ്റി തീർക്കുവാനുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും ആൺകുട്ടികളുടെ ഹോസ്റ്റലിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണെന്നും എം എൽ എ പറഞ്ഞു.

ആതുര ശുശ്രൂഷാ രംഗത്ത് മലയോര ജനതയുടെ പ്രതീക്ഷകളെ വാനോളം ഉയർത്തിക്കൊണ്ടാണ് കോന്നി ഗവ.മെഡിക്കൽ കോളേജ് 2020ൽ പ്രവർത്തനം ആരംഭിച്ചത്. 13.66 കോടി രൂപ ചിലവിലാണ് മെഡിക്കൽ കോളേജ് ഗേൾസ് ഹോസ്റ്റലിന്റെ നിർമ്മാണം പൂർത്തീകരിചിരിക്കുന്നത്. ആറ് നിലകളിലായി 240 കുട്ടികൾക്ക് താമസിക്കാനുള്ള സൗകര്യവും, രണ്ട് ലിഫ്റ്റുകൾ, അടുക്കള ടെസ്റ്റ് ഹാൾ, ഡെനിംഗ് ഹാൾ, റീഡിംഗ് റൂം ഗസ്റ്റ് റൂം, റിക്രിയേഷണൽ റും വാർഡൻ റും തുടങ്ങി നാഷണൽ മെഡിക്കൽ കമ്മീഷൻ മാനദണ്ഡ പ്രകാരമുള്ള ആധുനിക രീതിയിലുള്ള സംവിധാനങ്ങളാണ് ഒരുക്കിയിട്ടുളത്.

Leave A Reply