അടുത്ത ആഴ്ചയോടെ കേരളത്തിൽ തുലാവര്‍ഷം ആരംഭിക്കാന്‍ സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ആഴ്ചയോട തുലാവര്‍ഷം ആരംഭിക്കാന്‍ സാധ്യത. തിങ്കളാഴ്ച മുതല്‍ മലയോര മേഖലയിലും കിഴക്കന്‍ പ്രദേശങ്ങളിലും വൈകുന്നേരങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍ വ്യക്തമാക്കുന്നു.

ഈ മാസം പകുതിയോടെ തുലാവര്‍ഷം പൂര്‍ണതോതില്‍ കേരളത്തിൽ എത്തും. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള തുലാവര്‍ഷ കലണ്ടറില്‍ സാധാരണയിലും കൂടുതല്‍ മഴ കേരളത്തിൽ ഇത്തവണ ലഭിക്കുമെന്ന് വിദേശ ഏജന്‍സികള്‍ ഉള്‍പ്പടെ പറയുന്നു.

തെക്കന്‍ ജില്ലകളിലാകും വരും ദിവസങ്ങളില്‍ കൂടുതല്‍ മഴ കിട്ടുക. പത്തിന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലും പതിനൊന്നിന് എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് ഉടനീളം വരണ്ട കാലാവസ്ഥ തുടരും. കേരള, കര്‍ണാടക, ലക്ഷദ്വീപ് പ്രദേശങ്ങളില്‍ മീന്‍ പിടിത്തത്തിന് തടസമില്ല.

Leave A Reply