ഇസ്രയേൽ–പലസ്തീൻ ഏറ്റുമുട്ടൽ; നിലപാട് വ്യക്തമാക്കി ഗൾഫ് രാജ്യങ്ങൾ

ഇസ്രയേൽ – പലസ്തീൻ ഏറ്റുമുട്ടൽ വീണ്ടും വളരെ ശക്തമായിരിക്കുന്നു. ഹമാസ് അപ്രതീക്ഷിതമായി നടത്തിയ ആക്രമണത്തിൽ ഞെട്ടിയ ഇസ്രായേൽ, ഗാസയിൽ തിരിച്ചടി ആരംഭിച്ചു. സംഘർഷം അവസാനിപ്പിക്കാൻ ഗൾഫ് രാജ്യങ്ങൾ ആഹ്വാനം ചെയ്തു. സൗദിയും യുഎഇയും ഖത്തറും ഒമാനും സംഘർഷങ്ങളിൽ ദുഖം പ്രകടിപ്പിച്ചു.

മേഖലയിൽ സമാധാനത്തിനും വികസനത്തിനുമുള്ള ശ്രമങ്ങൾ ശക്തി പ്രാപിക്കുന്നതിനിടയിലാണ് അപ്രതീക്ഷിത സംഘർഷം തുടങ്ങിയത്. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായും ഇരുവിഭാഗങ്ങളും സംഘർഷത്തിൽ നിന്നും പിന്തിരിയണമെന്നും സൗദി ആവശ്യപ്പെട്ടു. സംഘർഷത്തിൽ നിന്നും പിൻവാങ്ങാനും സമാധാനം പുനസ്ഥാപിക്കാനുമാണ് യുഎഇയുടെയും ഖത്തറിന്റെയും ഒമാന്റെയും ആഹ്വാനം. അന്താരാഷ്ട്ര ഉടമ്പടികളും കരാറുകളും പലസ്തീന്റെ അവകാശവും സംരക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഖത്തർ ആവശ്യപ്പെട്ടു. ഇസ്രയേൽ പോലീസിന്റെ സാന്നിധ്യത്തിൽ അൽ അഖ്സ പള്ളിയിലുണ്ടായ സംഘർഷമാണ് സ്ഥിതി വഷളാക്കിയതെന്ന ഇസ്രയേലിനെതിരായ വിമർശനവും ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിലുണ്ട്.

Leave A Reply