ഡൽഹി: ശബരിമല യുവതി പ്രവേശന വിഷയം സുപ്രീംകോടതിയുടെ ഒമ്പത് അംഗ ബെഞ്ച് ഉടൻ പരിഗണിക്കില്ല. ഈ മാസം പന്ത്രണ്ടിന് ഒമ്പതംഗ ബെഞ്ച് പരിഗണിക്കുന്ന ഹർജികളുടെ പട്ടിക സുപ്രീംകോടതി പുറത്ത് ഇറക്കി. ഇതിൽ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ ഉൾക്കൊള്ളിച്ചില്ല.
ഒമ്പത് അംഗ ബെഞ്ച് പരിഗണിക്കുന്ന മറ്റ് നാല് കേസുകളാണ് പട്ടികയിൽ ഉള്ളത്. 7 അംഗ ബെഞ്ച് പരിഗണിക്കുന്ന 6 കേസുകളും സുപ്രീംകോടതി 12 ന് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ശിവസേന കേസ് ഉൾപ്പെട്ടിട്ടുണ്ട്. 2018 സെപ്റ്റംബർ 28-നായിരുന്നു ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ചരിത്രവിധി.