വയനാട് ജില്ലയില്‍ ഡ്രോണ്‍ സര്‍വ്വേ തുടങ്ങി

വയനാട്: ജില്ലയില് ഡിജിറ്റല് സര്വെയുടെ ഭാഗമായി ഡ്രോണ് സര്വെ തുടങ്ങി. മാനന്തവാടി താലൂക്കിലെ പയ്യമ്പള്ളി വില്ലേജിലാണ് ഡ്രോണ് സര്വ്വെക്ക് തുടക്കം കുറിച്ചത്.
സര്വെ ഓഫ് ഇന്ത്യയുടെ അറിയിപ്പ് പ്രകാരം ഒക്ടോബര് മാസത്തില് വയനാട് ജില്ലയിലെ 3 താലൂക്കുകളിലുമായി ഡ്രോണ് സര്വ്വെ നടക്കും. സര്വ്വേ ഭൂരേഖാ വകുപ്പിന്റെ നേതൃത്വത്തിലാണ് സര്വ്വേ നടക്കുന്നത്. ഒക്ടോബര് മാസത്തിനുള്ളില് ജില്ലയിലെ 24 വില്ലേജുകളിലായാണ് സര്വ്വേ നടത്തുക. ഡ്രോണ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കൃത്യമായ സര്വ്വേയുടെ ഫലമായി വസ്തുവകകളുടെ കൃത്യമായ രേഖ ഉടമസ്ഥര്ക്ക് നല്കാന് കഴിയും.
കാലാവസ്ഥയില് മാറ്റം ഉണ്ടായാല് സര്വ്വേക്കായി നിശ്ചയിച്ച തിയ്യതികളില് മാറ്റമുണ്ടാകുമെന്ന് ജില്ലാ ഡ്രോണ് സര്വെ നോഡല് ഓഫീസറും ഐ.ഇ.സി കോര്ഡിനേറ്ററുമായ ജെയ്‌സണ് മാത്യു അറിയിച്ചു.
Leave A Reply