ഇന്ത്യ-ഓസീസ് ലോകകപ്പ് മത്സരം മഴ മുടക്കുമോ? കാലാവസ്ഥ റിപ്പോര്‍ട്ട് ഇങ്ങനെ

ചെന്നൈ: നാളെ ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങുകയാണ് ഇന്ത്യ. ചെന്നൈ എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി. ഇക്കഴിഞ്ഞ ഏകദിന പരമ്പരയില്‍ ഓസ്‌ട്രേലിയയെ 2-1ന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. മത്സരത്തിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടിയേറ്റിരുന്നു. ഡങ്കിപ്പനിയെ തുടര്‍ന്ന് ശുഭ്മാന്‍ ഗില്ലിന് കളിക്കാനാവില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. പകരം ഇഷാന്‍ കിഷന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്‌തേക്കും.

എന്നാല്‍ ആരാധകരെ വിഷമത്തിലാക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. ചെന്നൈയിലെ കാലാവസ്ഥ തന്നെയാണ് കാര്യം. ഇന്ന് വൈകിട്ട് ചെന്നൈയില്‍ കനത്ത് മഴയുണ്ടായിരുന്നു. ഇക്കാര്യം കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ എക്‌സില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നിലവില്‍ മേഘാവൃതമാണ് ചെന്നൈ. നാളെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. കൂടുതലും ആകാശം തെളിഞ്ഞിരിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. നഗരത്തില്‍ വിവിധ ഭാഗങ്ങളില്‍ നേരിയ മഴയുണ്ടാകാന്‍ സാധ്യതയേറെയാണ്. മത്സരം പൂര്‍ണമായും തടസപ്പെട്ടില്ലെന്ന് പറയാം.

Leave A Reply