ബത്തേരി റസ്റ്റ് ഹൗസ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

വയനാട്: അത്യാധുനിക സൗകര്യങ്ങളോടെ സുല്ത്താന് ബത്തേരിയില് പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് ഒരുങ്ങി. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഞായറാഴ്ച ഉച്ചക്ക് 12.30 ന് കെട്ടിടം ഉദ്ഘാടനം ചെയ്യും.
ചടങ്ങില് ഐ.സി ബാലകൃഷ്ണന് എം.ല് എ അദ്ധ്യക്ഷത വഹിക്കും. 3.8 കോടി രൂപ ചിലവിലാണ് പുതിയ കെട്ടിടം നിര്മ്മിച്ചത്. ഇരുനിലകളിലായി ശീതകരിച്ച രണ്ട് സ്യൂട്ട് മുറികള് ഉള്പ്പടെ 9 മുറികള്, 50 പേര്ക്കിരിക്കാവുന്ന മിനി കോണ്ഫറന്സ് ഹാളും ഡൈനിംഗ് ഹാള് അടുക്കള, ടോയ്ലറ്റ് സംവിധാനം, കാര്പോര്ച്ചുകള് എന്നിവ ഉള്പ്പെടുത്തിയാണ് ആധുനിക രീയിയിലുള്ള വിശ്രമ മന്ദിരം നിര്മ്മിച്ചത്.
ചടങ്ങില് നഗരസഭ ചെയര്മാന് ടി.കെ രമേശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.അസൈനാര്, വിവിധ തദ്ദേശ സ്വംയഭരണ സ്ഥാപന അദ്ധ്യക്ഷന്മാര്, പൊതുമാരാമത്ത് കെട്ടിടവിഭാഗം ഉദ്യോഗസ്ഥര്, ജനപ്രതിനിധികള്, രാഷ്ട്രീയ പാര്ട്ടി പ്രതിനിധികള് തുടങ്ങിയവര് പങ്കെടുക്കും.
Leave A Reply