സങ്കല്‍പ് സപ്താഹ്: കൃഷി മഹോത്സവം നടത്തി

വയനാട്: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആസ്പിരേഷണല് ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായുള്ള സങ്കല്പ് സപ്താഹിന്റെ നാലാം ദിവസം തൊണ്ടര്നാട് കൃഷിഭവനില് കൃഷി മഹോത്സവം സംഘടിപ്പിച്ചു. ഒ.ആര്.കേളു എം.എല്.എ ഉദ്ഘാടനം ചെയ്തു. തൊണ്ടര്നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി മുഖ്യ പ്രഭാഷണം നടത്തി. കൃഷി ഡെപ്യൂട്ടി ഡയറക്ടര് കെ.മമ്മൂട്ടി, മാനന്തവാടി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര് ഡോ.വി.ആര് അനില്കുമാര് എന്നിവര് വിഷയാവതരണം നടത്തി. തൊണ്ടര്നാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ പരിധിയിലെ പ്രതീക്ഷ,ഡെലീഷ്യസ് കൃഷിക്കൂട്ടങ്ങളുടെ ഉല്പ്പന്നങ്ങള്, ബി.പി.കെ.പി തൊണ്ടാര്നാട് ക്ലസ്റ്ററിന്റെ ഉല്പ്പന്നങ്ങള്, റെയിഡ് കോ മാനന്തവാടിയുടെ ഉല്പ്പന്നങ്ങള്,മറ്റു കര്ഷകരുടെ ഉല്പ്പന്നങ്ങള് എന്നിവയുടെ പ്രദര്ശനവും വിപണനവും നടത്തി.
ഡെലീഷ്യസ് കുടുംബശ്രീയുടെ ഉല്പ്പന്നങ്ങള് ഒ.ആര് കേളു എം.എല്.എ യ്ക്കു നല്കി ലോഞ്ച് ചെയ്തു. കര്ഷകര്ക്ക് മണ്ണ് പരിശോധന സൗകര്യത്തിനായി മൊബൈല് സോയില് ടെസ്റ്റിംഗ് സൗകര്യം ഒരുക്കി. ആദ്യ സോയില് ടെസ്റ്റ് കാര്ഡിന്റെ വിതരണോദ്ഘാടനം ഒ.ആര് കേളു എം.എല്.എ പി.എ ജോണിക്കു നല്കി നിര്വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ ജയഭാരതി, തൊണ്ടര്നാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ കെ ശങ്കരന് മാസ്റ്റര്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാന് കെ.വി വിജോള്, ക്ഷേമകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്പേഴ്സണ് സല്മ മോയിന് ,ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയര്പേഴ്സണ് പി. കല്യാണി, ജില്ലാ പഞ്ചായത്ത് ഡിവിഷണല് മെമ്പര്മാരായ കെ. വിജയന്, മീനാക്ഷി രാമന്,തൊണ്ടര്നാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്പേഴ്സണ്മാരായ മൈമൂന,ആമിന സത്താര്,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ രാജേഷ്, ബ്ലോക്ക് ഡിവിഷനല് മെമ്പര്മാരായ രമ്യാതാരേഷ്, വി ബാലന്, കൃഷി അസിസ്റ്റന്റ് ബൈജു ജോണ് തുടങ്ങിയവര് സംസാരിച്ചു.
Leave A Reply