വരവൂർ ഗ്രാമ പഞ്ചായത്തിൽ കേരളോത്സവത്തിന് തുടക്കമായി

തൃശൂർ: വരവൂർ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിക്കുന്ന കേരളോത്സവത്തിന് ഫുട്ബോൾ മത്സരത്തോടെ തുടക്കമായി. വരവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി സുനിത കേരളോത്സവം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ വിമല പ്രഹ്ളാദൻ അധ്യക്ഷത വഹിച്ചു.
ഒക്ടോബർ 8 ന് ക്രിക്കറ്റ്, സ്റ്റേജിതര രചനാ മത്സരങ്ങൾ വരവൂർ സ്കൂളിൽ നടക്കും. 13 ന് വോളിബോൾ പിലാക്കാട് ഗ്രൗണ്ടിലും, ബാറ്റ്മിന്റൻ കാഞ്ഞിരക്കോട് ഇൻഡോർ സ്റ്റേഡിയത്തിലും നടക്കും. അത്‌ലറ്റിക്സ് മത്സരങ്ങൾ 14 ന് വരവൂർ ഹൈസ്കൂൾ ഗ്രൗണ്ടിലും, കലാമത്സരങ്ങൾ 15 ന് പഞ്ചായത്ത് സ്റ്റേജ്, വനിത പരിശീലന കേന്ദ്രം എന്നിവിടങ്ങളിലും നടക്കും. 26 ക്ലബുകളാണ് കേരളോത്സവത്തിൽ മത്സരിക്കുന്നത്. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ക്ലബുകൾക്ക് ഓവറോൾ ട്രോഫി നൽകും.
ഒക്ടോബർ 15 ന് സമ്മാനദാനത്തോടെ കേരളോത്സവം സമാപിക്കും.
പരിപാടിയിൽ ജനപ്രതിനിധികളായ വി ജി ദീപു പ്രസാദ്, പി കെ യശോധ, ടി എ ഹിദായത്തുള്ള, മെമ്പർ മാരായ പി എസ് പ്രദീപ്, വി കെ സേതുമാധവൻ, വി ടി സജീഷ്, പഞ്ചായത്ത് സെക്രട്ടറി എൻ എം ഫെരീഫ്, അസി. സെക്രട്ടറി എം കെ ആൽഫ്രെഡ് തുടങ്ങിയവർ പങ്കെടുത്തു.
Leave A Reply