എടത്വയിൽ കാര്‍ കുഴിയിലേയ്ക്ക് മറിഞ്ഞു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കുട്ടനാട്: എടത്വ-തായങ്കരി റൂട്ടില്‍ എടത്വ പൊലീസ് സ്റ്റേഷന് സമീപം ടോറസിന് സൈഡ് കൊടുത്ത കാര്‍ കുഴിയിലേക്ക് മറിഞ്ഞു.

ഇന്ന് വൈകിട്ട് 5.45നായിരുന്നു അപകടം.  അപകടത്തിൽ കാര്‍ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു. ടോറസിന്റെ ശക്തമായ വെളിച്ചം കണ്ണില്‍ പതിച്ചതാണ് കുഴി കാണാന്‍ കഴിയാഞ്ഞതെന്ന് കാര്‍ ഉടമ പറഞ്ഞു.

കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ചമ്പക്കുളത്തുള്ള ബന്ധുവീട്ടില്‍ പോയി മടങ്ങവേ എടത്വ പൊലീസ് സ്റ്റേഷന് സമീപത്തു വെച്ച് ടോറസിന് സൈഡ് കൊടുത്തതാണ് കാര്‍ കുഴിയിലേക്ക് മറിയാന്‍ കാരണം.

കാറിന്റെ മുന്‍വശവും ഇടത് വശവും തകര്‍ന്നിട്ടുണ്ട്.

Leave A Reply