‘ഭീകരാക്രമണ വാർത്ത ഞെട്ടലുണ്ടാക്കി,ഇന്ത്യ ഇസ്രായേലിനൊപ്പം’: പ്രധാനമന്ത്രി നരേന്ദ്രമോദി

മാസ് ഭീകരാക്രമണത്തിൽ ഇസ്രായേലിന് ഐക്യദാർഢ്യം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇസ്രായേലിലെ ഭീകരാക്രമണ വാർത്തകൾ ഞെട്ടലോടെയാണ് കേട്ടതെന്നും നിരപരാധികളായ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കുമൊപ്പം ഈ രാജ്യത്തിന്റെ പ്രാർത്ഥനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാദ്ധ്യമത്തിലൂടെയാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ.

‘ഇസ്രയേലിലെ ഭീകരാക്രമണ വാർത്തകൾ ഞെട്ടലോടെയാണ് കേട്ടത്. ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും നിരപരാധികളായ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് ഇന്ത്യ ഇസ്രായേലിന് ഐക്യദാർഢ്യത്തോടെ നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.’ – പ്രധാനമന്ത്രി പറഞ്ഞു.

Leave A Reply