പാലക്കാട്: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില് കല്ലിങ്കല്പാടം ഹയര് സെക്കന്ഡറി സ്‌കൂള് എസ്.പി.സി കുട്ടികളുടെയും അധ്യാപകരുടെയും സഹകരണത്തോടെ ശുചിത്വ സന്ദേശ സൈക്കിള് റാലിയും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു.
കണ്ണമ്പ്ര പഞ്ചായത്തിലെ കല്ലിങ്കല് പാടം ഗവ ഹയര് സെക്കന്ഡറി സ്‌കൂളില് നിന്നാരംഭിച്ച റാലി കല്ലേരി എ.യു.പി സ്‌കൂള്, കാരപ്പൊറ്റ കെ.എം.എല്.പി. സ്‌കൂള്, കണ്ണമ്പ്ര ജങ്ഷന് വഴി മഞ്ഞപ്ര പി.കെ ഹയര് സെക്കന്ഡറി സ്‌കൂളില് സമാപിച്ചു. തുടര്ന്ന് എസ്.പി.സി കുട്ടികളുടെ ഫ്‌ളാഷ് മോബും സ്‌കൂളുകളില് ശുചിത്വ പ്രതിജ്ഞയും നടന്നു.