അഖിൽ സജീവന്റെ നിർണായക മൊഴി പുറത്തു

ചില കേസുകൾ പുറത്തു വരുമ്പോൾ അന്ന് ചില ആവിശ്യ കൂടുകാറ്റുകളുടെ കള്ളി വെളിച്ചത്താകുന്നത്. . കോൺഗ്രസ് ബിജെപി ബന്ധം തെളിഞ്ഞും മറഞ്ഞും നമ്മൾ കണ്ടതാണ്.. ഇപ്പോൾ ആരോഗ്യമന്ത്രിയുടെ പേർസണൽ സ്റ്റാഫിന് എതിരെയുള്ള ആരോപണത്തിൽ അഖിൽ സജീവന്റെ ഒപ്പം ബിജെപി നേതാവും ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. . . . ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്ററാഫിനെതിരെ കെട്ടിചമ്മച്ച വ്യാജനിയമനകേസിൽ പ്രതിയായ അഖിൽ സജീവൻ കഴിഞ്ഞ ദിവസം ആണ് പൊലീസ് പിടിയിൽ ആയിരുന്നത്ത്. . . 2 വർഷം മുന്നേ പത്തനംതിട്ട സിഐടിയു ഓഫീസിൽ നിന്ന് ഫണ്ട് തട്ടിയ കേസിലാണ് ഇയാളെ പോലീസ് പിടികൂടിയത്. . പത്തനംതിട്ട പൊലീസ് തേനിയിൽനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തട്ടിപ്പുകേസ് പുറത്തുവന്നതിന് പിന്നാലെ ഇയാൾ ഒളിവിലായിരുന്നു. നിയമന കോഴക്കേസിൽ മുഖ്യപ്രതിയായ അഖിൽ സജീവന്റെ നിർണായക മൊഴി ആണ് ഇപ്പോൾ പുറത്ത് വരുന്നത്. . . തട്ടിപ്പിലെ പ്രധാനികൾ കോഴിക്കോട്ടെ നാലം​ഗ സംഘം ആണെന്നാണ് അഖിൽ സജീവ് മൊഴി കൊടുത്തിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. എ ഐ ഐ എഫ് നേതാവ് ആയിരുന്ന അഡ്വ. ബാസിത്, അഡ്വ. റഹീസ്, അഡ്വ ലെനിൻ രാജ്, ശ്രീരൂപ് എന്നിവരാണ് തട്ടിപ്പിലെ പ്രധാനികൾ എന്നാണ് അഖിൽ സജീവ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്.

തിരുവനന്തപുരത്ത് ആൾമാറാട്ടം നടത്തിയതിന് പിന്നിലും കോഴിക്കോട് സംഘം തന്നെ ആണെന്നാണ് സൂചനകൽ . സംസ്ഥാന വ്യാപകമായി ഈ സംഘം തട്ടിപ്പ് നടത്തിയതായും സംശയിക്കുന്നു. അഖിൽ സജീവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തട്ടിപ്പ് കേസുകളിൽ ഈ നാല് പേരും പ്രതികൾ ആയേക്കും.

സ്പൈസസ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട കേസിൽ യുവ മോർച്ച നേതാവിനും ബന്ധമുണ്ട്. പത്തനംതിട്ട പോലീസ് രജിസറ്റർ ചെയ്ത കേസിൽ സ്പൈസസ് ബോർഡമായി ബന്ധപ്പെട്ട നിയമനത്തട്ടിപ്പ് കേസിൽ യുവ മോർച്ച നേതാവ് പ്രതിയാണെന്ന് മൊഴിയിൽ ഉണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

കേസിലെ മുഖ്യ പ്രതി അഖിൽ സജീവിന്റെ അറസ്റ്റ് വെള്ളിയാഴ്ചയാണ് രേഖപ്പെടുത്തിയത്. പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ ആണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സി ഐ ടി യു പത്തനംതിട്ട ജില്ലാ കമ്മറ്റി ഓഫീസിലെ ഫണ്ട് വെട്ടിച്ച കേസിലും സ്‌പൈസസ് ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് നാലര ലക്ഷം രൂപ തട്ടിയ കേസിലും ആണ് അഖിലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ അഖിൽ സജീവ് ഒളിവിൽ പോയിരുന്നു. തമിഴ്നാട് തേനയിൽ നിന്ന് പുലർച്ചെ മൂന്ന് മണിയോടെ ആണ് അഖിൽ സജീവ് പിടിയിലായത്. പത്തനംതിട്ട ഡി വൈ എസ് പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അഖിൽ സജീവിനെ അറസ്റ്റ് ചെയ്തത്. സി ഐ ടി യു പത്തനംതിട്ട ജില്ലാ നേതൃത്വം നൽകിയ പരാതിയിലാണ് ഇയാളുടെ അറസ്റ്റ്. സി ഐ ടി യു ഓഫീസ് സെക്രട്ടറിയായിരിക്കെ അഖിൽ സജീവ് പണം തട്ടിയെടുത്തതായി നേതൃത്വം പരാതി നൽകിയിരുന്നു

Leave A Reply