കൊണ്ടാഴി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടം നിർമ്മാണോദ്ഘാടനം മന്ത്രി നിർവ്വഹിച്ചു

തൃശൂർ: കൊണ്ടാഴി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം പട്ടിക ജാതി പട്ടിക വർഗ പിന്നാക്ക ക്ഷേമ വികസ,ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണ നിർവ്വഹിച്ചു.എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.
കൊണ്ടാഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ അധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ് മുഖ്യാതിഥിയായി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പ്രശാന്തി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത നാരായണൻകുട്ടി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ദീപ എസ് നായർ, ബ്ലോക്ക് പഞ്ചായത്തംഗം പി.എം. അനിഷ്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ പ്രിയംവദ കെ.കെ, ബിജു തടത്തിവിള , നിഷ മോൾ വി, വാർഡ് മെമ്പർമാരായ രമാദേവി എ , സത്യഭാമ വി, മാലതി കെ കെ, ശിവൻ വീട്ടിക്കുന്ന് ,സുദേവൻ കെ , ജില്ലാ മെഡികൽ ഓഫീസർ ഡോ.ടി.പി. ശ്രീദേവി , പഞ്ചായത്ത് സെക്രട്ടറി രോഹിണി എം.എസ്, മെഡിക്കൽ ഓഫീസർ ഇഷ ബ്രൂസ്സ് , ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Leave A Reply