എറണാകുളം: പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനം. ഇന്നലെ രാത്രിയാണ് സംഭവം.
സെക്യൂരിറ്റി ജീവനക്കാരനായ രാജുവിനാണ് മര്‍ദ്ദനമേറ്റത്. ചികിത്സ തേടിയെത്തിയ രോഗിക്ക് ഒപ്പം ഉണ്ടായിരുന്ന രണ്ടുപേരാണ് മര്‍ദ്ദിച്ചത്. ഇവര്‍ ഡോക്ടറോട് കയര്‍ത്തു സംസാരിക്കുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് കയ്യേറ്റം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടംഗ സംഘം രാജുവിനെ മര്‍ദ്ദിച്ചത്.
സംഭവത്തില്‍ പ്രതിഷേധിച്ച് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരും നേഴ്സുമാരും ആശുപത്രി ജീവനക്കാരും ഇന്ന് രാവിലെ ഒ പി ബഹിഷ്കരിച്ചു. ഒ പി ബഹിഷ്കരിച്ച ജീവനക്കാര്‍ പ്രകടനം നടത്തി.