മുഖ്യനെയും കൂട്ടരെയും താഴെയിറക്കാൻ നോക്കേണ്ട കൊങ്ങികളെ

ഒരു കള്ളം മറക്കാൻ മറ്റൊരു കള്ളം അങ്ങനെ കള്ളങ്ങൾ കൊണ്ട് ഒരു ചീട്ടുകൊട്ടാരം തന്നെ പണിതുയർത്താൻ ശ്രെമിക്കുകയായിരുന്നു കോൺഗ്രെസ്സുകാർ. . . ആരോഗ്യമന്ത്രിക്ക് എതിരെ കൊണ്ട് വന്ന കൈകൂലികേസിൽ റിപ്പോർട്ടർ ടിവിക്ക് ഇതിനുള്ള പങ്ക് എന്താണെന്നുള്ളതും പൊതുജനങ്ങൾ കണ്ടതാണ്. . . നുണകൾ വാർത്തകൾ ആക്കുന്നതാണോ മാധ്യമ ധർമം . . ഇങ്ങനെ ചെയുന്നത് വഴി അധികനാൾ ആരും തന്നെ ഉത്തമരായി വാഴാൻ ഈ സമൂഹം അനുവദിക്കില്ല. . . സർക്കാരിനെ താഴെയിറക്കാൻ വേണ്ടിയാണ് ഈ കൂട്ടർ ദുഷ്ട ലാക്കോടെ പ്രവർത്തിക്കുന്നത് എന്നത് വെക്തമല്ലേ. . . കഴിഞ്ഞ കൂറേ അധികം ദിവസങ്ങളിലായി ആരോഗ്യമന്ത്രി വീണ ജോർജിനെ target ചെയ്താണ് ഈ ദുഷ്ടന്മാർ വട്ടമിട്ട് പറക്കുന്നത്. . . എന്നാൽ ഈ ആരോപണങ്ങൾ കൊണ്ട് ഒന്നും തന്നെ സർക്കാരിന്റെ രോമത്തിൽ പോലും ഇവർക്കെന്നും തൊടാൻ ഒക്കില്ല. . . . ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിച്ച മുഖ്യൻ തന്നെ രംഗത്ത് വന്നു. . . ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഓഫീസിനെതിരെ ഗൂഢാലോചന നടന്നുവെന്നും ഗൂഢാലോചനയുടെ ഭാഗമായാണ് വാർത്തകൾ വന്നതെന്ന് ബോധ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. . . എൽഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബസംഗമം സ്വന്തം മണ്ഡലമായ ധർമ്മടത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. .

ഇല്ലാത്ത കഥവെച്ചാണ് ആരോഗ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് ഇത്തരം ഗൂഢാലോചന ആദ്യത്തേതോ ഒടുവിലത്തേതോ അല്ല. പിന്നിൽ വ്യക്തികളും മാധ്യമ സ്ഥാപനങ്ങളുമുണ്ട്. അത് വ്യക്തമായിട്ടുള്ളതുമാണ്. . . ഇത്തരം വാർത്തകൾക്ക് അധികകാലം ഒന്നും ആയുസുണ്ടാകില്ല. അവക്കെല്ലാം അൽപായുസ് മാത്രമെയുണ്ടാകൂ. ആരോഗ്യ വകുപ്പിന്റെത് മികച്ച പ്രവർത്തനമാണ്. അടുത്ത കാലത്ത് നിപ്പ വന്നപ്പോഴടക്കം നല്ല പ്രവർത്തനമാണ് ആരോഗ്യവകുപ്പും മന്ത്രിയും നടത്തിയത്.

ദേശീയ അന്വേഷണ എജൻസികൾ കേരളത്തിൽ വട്ടമിട്ട് പറക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.കേന്ദ്രം കേരളത്തോട് പകയോടെയാണ് പെരുമാറുന്നത്. വർഗീയതക്കെതിരെ കോൺഗ്രസ് ശക്തമായ നിലപാടെടുക്കുന്നില്ല എന്നും കേന്ദ്രത്തിനെതിരെ, കേന്ദ്ര നയത്തിനെതിരെ ഒരുമിച്ചു നിൽക്കാൻ ഇവിടെ നിന്നും ജയിച്ചുപോയ കോൺഗ്രസ് എംപിമാർമാറും തയ്യാറാകുന്നില്ല. കേരളത്തിന് വേണ്ടി എതെങ്കിലും ഒരു ഘട്ടത്തിൽ ഈ എ പിമാർ ശബ്ദിച്ചുവോയെന്നും മുഖ്യമന്ത്രി ചോദിച്ചു. . . .

അതുപോലെ എന്നും വികസനങ്ങൾക്ക് മുൻ‌തൂക്കം നൽകുന്ന സർക്കാർ കൂടെ ആണ് നമ്മൾക്ക് ഉള്ളത്.. . . നമ്മുടെ ഇടപെടലുകൾ, നാം നടത്തുന്ന പ്രവർത്തനങ്ങൾ നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ ഇതൊക്കെ ധാരാളം ജനങ്ങളെയാണ് ബാധിക്കുന്നത്. ജനങ്ങൾ വളരെ പ്രതീക്ഷയോടെയാണ് ഭരണനടപടികൾ നോക്കിക്കാണുന്നത്. അതിന് വേഗത കൂട്ടുക, കൂടുതൽ സുതാര്യത ഉറപ്പുവരുത്തുക, വേഗം ആളുകൾ ആഗ്രഹിക്കുന്ന രീതിയിൽ തീരുമാനങ്ങളിലേക്ക് എത്താൻ പറ്റുക എന്നിവയാണ് ലക്ഷ്യം.

അത്തരം തീരുമാനങ്ങളിലേക്ക് എത്തുന്നതിന് വെറും മെറിറ്റ് മാത്രമാണ് അടിസ്ഥാനം. മറ്റേതെങ്കിലും തരത്തിലുള്ള പ്രലോഭനങ്ങളോ സമ്മർദ്ദങ്ങളോ, സ്വാധീനങ്ങളോ ഒന്നും ഇടയാക്കാതിരിക്കുക. ഇതൊക്കെയാണ് ഭരണനിർവഹണം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇപ്പോൾ പൊതുവേ നല്ല മാറ്റം കൈവന്നിട്ടുണ്ട്. ഇത് ഒരു നല്ല തുടക്കമാണ്. ഇത് നമുക്ക് തുടർന്നു കൊണ്ടു പോകാൻ കഴിയണം. ജനങ്ങളുടെ സംതൃപ്തിയാണ് നാം ആഗ്രഹിക്കുന്നത്. മറ്റേതെങ്കിലും തരത്തിലുള്ള ചിന്ത നമ്മെ ഭരിക്കരുത്. എല്ലാം സുതാര്യമായിരിക്കണം. അഴിമതി തീണ്ടാതിരിക്കണം. അത് എല്ലാ തലങ്ങളിലും ഉറപ്പുവരുത്താൻ നമുക്ക് കഴിയേണ്ടതായിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave A Reply