കടലുണ്ടിയിൽ ശുചിത്വ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന കർശനമാക്കി

കോഴിക്കോട് ജില്ലാ ശുചിത്വ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ പരിശോധന നടത്തി. ഇരുപതോളം സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 34 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി 75000 രൂപ പിഴ ചുമത്തി. പ്ലാസ്റ്റിക്ക് ക്യാരിബാഗുകൾ, കപ്പുകൾ, പ്ലേറ്റുകൾ എന്നിവയാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത ഉത്പന്നങ്ങൾ ഗ്രാമപഞ്ചായത്തിന് കൈമാറി.

സൂപ്പർ മാർക്കറ്റുകൾ, ബേക്കറി കടകൾ ഉൾപ്പെടെ ഒൻപതോളം സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. അശാസ്ത്രീയ മാലിന്യ സംസ്കരണത്തിനും മലിനജല സംസ്കരണ പ്ലാന്റ് നിർമിക്കാതിരുന്നതിനും ആശുപത്രിക്ക് 25000 രൂപ പിഴ ചുമത്തി.

ഇന്റേണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദ് ജില്ലാ ശുചിത്വ സ്‌ക്വാഡ് അംഗങ്ങളായ ബൈജു തോമസ്, പി ദീപ്തി രാജ്, ശുചിത്വ മിഷൻ ഐ. ഇ. സി ഇന്റേൺ എൻ.ഇ പ്രണീത, പഞ്ചായത്ത്‌ പ്രതിനിധി കെ. ശിവപ്രസാദ്, അബ്ദുൽ ജലീൽ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

Leave A Reply