വസ്ത്രം മാറുന്നതിനിടെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; ആശുപത്രി ജീവനക്കാരനെതിരെ കേസ്, അന്വേഷണം എസ്‌പിക്ക്

കോഴിക്കോട്: ജനറൽ ആശുപത്രിയിൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം ടൗൺ അസിസ്റ്റന്റ് കമ്മിഷണർ പി ബിജുരാജ് ഏറ്റെടുത്തു. ജീവനക്കാരി ദളിത് വിഭാ​ഗത്തിൽ പെട്ടതായതിനാൽ പട്ടിക വിഭാഗക്കാർക്കെതിരെയുള്ള അതിക്രമം പ്രകാരമുള്ള വകുപ്പ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

സെക്യൂരിറ്റി സൂപ്പർവൈസർ സുരേഷിനെതിരെയാണ് യുവതിയുടെ പരാതി. കേസിന്റെ ഭാഗമായി പോലീസ് ബീച്ച് ആശുപത്രിയിലെത്തി സുരക്ഷാ ജീവനക്കാർ വസ്ത്രം മാറുന്ന മുറി അടക്കം പരിശോധിച്ചു.

കഴിഞ്ഞ ഓ​ഗസ്റ്റ് 10ന് രാവിലെ 7.50നാണ് സംഭവം നടന്നത്. യുവതി മുറിയിൽ നിന്നും വസ്ത്രം മാറുന്ന സമയത്ത് ജീവനക്കാരൻ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. ജീവനക്കാരി ആശുപത്രി അധികൃതർക്ക് നൽകിയ പരാതി തുടർ നടപടിക്കായി ആശുപത്രി സൂപ്രണ്ട് വെള്ളയിൽ പൊലീസിന് കൈമാറുകയായിരുന്നു. ആശുപത്രിയിലെ താത്‌കാലിക ജീവനക്കാരനായ സുരേഷിനെ ജോലിയിൽ നിന്നും മാറ്റി.

Leave A Reply