വർക്കലയിൽ ക്ഷേത്രത്തിൽ മോഷണം; കാണിക്ക വഞ്ചി കുത്തിത്തുറന്നു, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: വര്‍ക്കലയില്‍ പനയറ തൃപ്പോരിട്ടക്കാവ് ക്ഷേത്രത്തില്‍ മോഷണം. കാണിക്ക വഞ്ചികള്‍ തകര്‍ത്ത് പണം മോഷണം. ഓട് പൊളിച്ചാണ് മോഷ്ടാവ് ക്ഷേത്രത്തിനുള്ളില്‍ കയറിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പണവും വിലപിടിപ്പുള്ള പല സാധനങ്ങളും മോഷണം പോയതായി ക്ഷേത്രത്തിലെത്തിയ ജീവനക്കാര്‍ പറഞ്ഞു. വിരലടയാള വിദഗ്ധരെത്തി പരിശോധന തുടങ്ങി.

കോഴിക്കോടും നാദാപുരത്തും ഇന്നലെ സമാന തരത്തിലുള്ള കവർച്ച നടന്നിരുന്നു. നരിക്കാട്ടേരി ശ്രീ സുദര്‍ശന ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിന് പുറത്തുള്ള രണ്ട് ഭണ്ഡാരങ്ങളില്‍ നിന്നുമാണ് മോഷണം നടന്നത്. അരലക്ഷം രൂപയോളം ഇവിടെ നിന്ന് മോഷണം പോയതായാണ് കണക്കാക്കുന്നത്.

Leave A Reply