ഇഡിയെ തടയാനാകില്ല; പാർട്ടി അന്വേഷണത്തിൽ പിഴവുണ്ടായി, കരുവന്നൂരിൽ കുറ്റക്കാരുടെ സ്വത്ത് കണ്ടുകെട്ടണമെന്ന് ജി സുധാകരന്‍

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് കേസിൽ കുറ്റക്കാരെ മുളയിലേ നുള്ളിക്കളയണമായിരുന്നെന്ന് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി.സുധാകരൻ. കരുവന്നൂരിലെ പാർട്ടി അന്വേഷണത്തിൽ പിഴവുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

തെറ്റ് ചെയ്യുന്നത് ഏത് കൊലകൊമ്പനായാലും നടപടിയെടുക്കാൻ പാർട്ടി തയാറാകണം. കരുവന്നൂർ സഹകരണ ബാങ്ക് കേസിൽ കുറ്റക്കാരുടെ സ്വത്ത് കണ്ടുകെട്ടണം. കേസ് അന്വേഷിക്കുന്ന ഇഡിയെ ആര് വിചാരിച്ചാലും തടയാനാകില്ല. കാര്യങ്ങൾ പരിശോധിക്കാൻ ഇഡിക്ക് അധികാരമുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു. എം.കെ കണ്ണനെപ്പോലുള്ളവർ കാര്യങ്ങൾ ഇഡിയെ ബോധ്യപ്പെടുത്തണം. അല്ലാതെ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറുകയല്ല വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave A Reply