കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന് നാഷണൽ RTI പ്രൊമോഷൻ അവാർഡ്

അന്താരാഷ്ട്ര വിവരാവകാശ ദിനത്തോടനുബന്ധിച്ച് RTI ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ നാഷണൽ RTI പ്രൊമോഷൻ അവാർഡ് കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന് ലഭിച്ചു.  ഡൽഹിയിലെ എൻ.ഡി തിവാരി ഭവനിൽ നടന്ന കോൺഫറൻസിൽ ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ രഞ്ജിത്ത് പി മനോഹർ പുരസ്‌കാരം ഏറ്റുവാങ്ങി.

കേന്ദ്ര വിവരാവകാശ കമ്മീഷൻ അംഗം സുരേഷ് ചന്ദ്ര, മുൻ കേന്ദ്ര മന്ത്രി ഡോ. സഞ്ജയ് പസ്വാൻ, കോൺ‌ഫെഡറേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്‌സിറ്റീസ് പ്രസിഡന്റ് ഡോ. പി. ആർ ത്രിവേദി, ഹൈക്കമ്മീൻ ഓഫ് റുവാണ്ടൻ റിപ്പബ്ലിക് കൗൺസിൽ എമിലി മേവപ്‌സി, ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്‌സ് പ്രസിഡന്റ് പത്മശ്രീ റാം ബഹദൂർ റായ്, RTI ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ മനീഷ് കുമാർ ശേഖർ, RTI എക്സ്പർട്ട് ഡോ. നീരജ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave A Reply