സൗദിയുടെ പ്രതിദിന എണ്ണയുൽപാദനം വെട്ടികുറയ്​ക്കൽ മൂന്നുമാസത്തേക്ക്​ കൂടി നീട്ടി

റിയാദ്: സൗദിയുടെ എണ്ണയുൽപാദനം പ്രതിദിനം അധികമായി 10 ലക്ഷം ബാരൽ കൂടി വെട്ടികുറയ്ക്കുന്ന തീരുമാനം ഈ വർഷാവസാനം വരെ തുടരുമെന്ന് വ്യക്തമാക്കി ഊർജ മന്ത്രാലയം. ഊർജ വില കൂട്ടാൻ വിപണിയിൽ ഡിമാൻഡുണ്ടാക്കാനാണ് ജൂലൈയിൽ തുടങ്ങിയ ഈ അധിക വെട്ടികുറയ്ക്കൽ നടപടി.

ഇതോടെ നവംബറിൽ എണ്ണയുൽപാദനം ഏകദേശം പ്രതിദിനം 90 ലക്ഷം ബാരൽ ആയിരിക്കും. ഈ വർഷം ഏപ്രിൽ മുതൽ അടുത്ത വർഷം ഡിസംബർ വരെ നിലവിൽ നടപ്പാകുന്ന അഞ്ച് ലക്ഷം ബാരൽ പ്രതിദിനം വെട്ടിക്കുറയ്ക്കലിന് പുറമെയാണ് ഈ വർഷം ജൂലൈയിൽ ആരംഭിച്ച ഡിസംബർ വരെ നീട്ടിയ 10 ലക്ഷം ബാരൽ പ്രതിദിനം കുറവ് വരുത്തുന്ന തീരുമാനം. ഇതോടെ പ്രതിദിന ഉദ്പാദനത്തിൽ മൊത്തം 15 ലക്ഷം ബാരലാണ് കുറയുന്നത്.

എണ്ണ വിപണിയുടെ സ്ഥിരതയെയും സന്തുലിതാവസ്ഥയെയും പിന്തുണക്കുക എന്ന ലക്ഷ്യവുമായാണ് ഒപെക് പ്ലസ് രാജ്യങ്ങൾ നടത്തുന്ന മുൻകരുതൽ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനാണ് ഈ അധിക സ്വമേധയാ ഇളവ് വരുത്തൽ നടപടിയെന്ന് മന്ത്രാലയ വൃത്തങ്ങൾ വിശദീകരിച്ചു.

Leave A Reply