വാഴനാരില്‍നിന്ന് പ്ലൈവുഡ് നിര്‍മ്മിക്കാന്‍ യുവ ഗവേഷകന് പേറ്റന്റ് ലഭിച്ചു

വാഴനാരില്‍നിന്ന് പ്ലൈവുഡ് നിര്‍മ്മിക്കാന്‍ ഗവേഷകന്‍ കോട്ടയം സെന്റ്ഗിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ് മെക്കാനിക്കല്‍ വിഭാഗം അസ്സിസ്റ്റന്റ് പ്രൊഫസര്‍ ഡോ.റിറ്റിന് പേറ്റന്റ് ലഭിച്ചു.

ഫിലിപ്പീന്‍സില്‍ കാണുന്ന വാഴയിനമായ ‘അബാക്കാ’യുടെ നാര് ഉപയോഗിച്ച് ഉയര്‍ന്ന ഗുണനിലവാരത്തില്‍ ലാഭകരമായി വ്യവസായ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാമെന്നു പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് കോളജ് ഓഫ് എന്‍ജിനീയറിങ്ങിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗം അസി. പ്രഫസര്‍ ഡോ.റിറ്റിന്‍ ഏബ്രഹാം കുര്യന്‍ കണ്ടെത്തി.

ഇത് പ്ലൈവുഡ് നിര്‍മാണത്തിന് കൂടി ഉപയോഗിക്കാമെന്നാണു ഡോ.റ്റിറ്റിന്‍ കുര്യന്റെ കണ്ടത്തല്‍. റിറ്റിന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങിലും ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്

എടത്വ ചെത്തിപ്പുരക്കല്‍ സി.എ.കുര്യന്റെയും സൂസന്‍ കുര്യന്റെയും മകനാണ് റിറ്റിന്‍, നിരണം ഭദ്രാസനത്തില്‍ പെട്ട എടത്വാ പാണ്ടങ്കരി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗമാണ് ഡോ. റിറ്റിന്‍ എബ്രഹാം കുര്യന്‍.

Leave A Reply