കൊങ്ങികളെ കണ്ടം വഴി ഓടിച്ചിരിക്കുകയാണ് ആര്യ രാജേന്ദ്രൻ .ഊതിപ്പെരുപ്പിച്ച ബലൂൺ അങ് ഏറ്റില്ല .കോർപ്പറേഷനില്‍ പെർമിറ്റ് അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുവെന്ന വ്യാജ വർത്തതാക്കാൻ മേയർ ആര്യാ രാജേന്ദ്രന്‍ തക്ക മറുപടി നൽകിയത് . നിലവിൽ നഗരസഭ കെട്ടിട നിർമ്മാണ അനുമതി നൽകുന്നത് ഓൺലൈനായിട്ടാണ്. നേരിട്ട് ഒരു അപേക്ഷയും സ്വീകരിക്കുന്നില്ല എന്നതാണ് വസ്തുതയെന്നും മേയർ വ്യക്തമാക്കുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്നതും തുടർന്ന് ഒക്കുപെൻസി സർട്ടിഫിക്കറ്റ് നൽകുന്നതും തിരുവനന്തപുരം നഗരസഭയിലാണെന്നും ആര്യാ രാജേന്ദ്രന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. മേയറുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
തിരുവനന്തപുരം നഗരസഭയെ കുറിച്ച് ഇന്ന് പ്രസിദ്ധീകരിച്ച ഒരു വസ്തുതാ വിരുദ്ധമായ വാർത്തയെക്കുറിച്ച് സൂചിപ്പിക്കാനാണ് ഈ പോസ്റ്റ്. പെർമ്മിറ്റ് അപേക്ഷകൾ കോർപ്പറേഷനിൽ കുമിഞ്ഞുകൂടുന്നു എന്നാണ് മലയാള മനോരമ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് തികച്ചും തെറ്റും വസ്തുതാ വിരുദ്ധവുമാണെന്ന് അറിയിക്കട്ടെ. നിലവിൽ നഗരസഭ കെട്ടിട നിർമ്മാണ അനുമതി നൽകുന്നത് ഓൺലൈനായിട്ടാണ്. നേരിട്ട് ഒരു അപേക്ഷയും സ്വീകരിക്കുന്നില്ല എന്നതാണ് വസ്തുത.
2023 ഏപ്രിൽ 1 മുതൽ 300 ചതുരശ്ര മീറ്റർ വിസ്തീർണ്ണം ഉള്ള എല്ലാ ഗാർഹിക കെട്ടിടങ്ങൾക്കും നിർമ്മണ പെർമിറ്റ് സെൽഫ് സർട്ടിഫിക്കേഷൻ വഴിയാണ് നൽകുന്നത്. കെട്ടിട നിർമ്മാണ ചട്ട പ്രകാരമാണ് നിർമ്മാണത്തിന്റെ പ്ലാനെന്ന് ബന്ധപ്പെട്ട ഡിസൈനർ സാക്ഷ്യപ്പെടുത്തിയാൽ, നഗരസഭയിലെ ഉദ്യോഗസ്ഥർ പരിശോധിക്കാതെ തന്നെ ഓട്ടോമാറ്റിക് ആയി സിസ്റ്റം പെർമിറ്റ് നൽകുന്നു. ഇതിനാൽ തന്നെ യാതൊരു കാലതാമസവും ഉണ്ടാകുന്നില്ല. പരമാവധി അതേ ദിവസം തന്നെ പെർമിറ്റ് ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ സംവിധാനങ്ങളെല്ലാം ഓണ്‍ലൈനായാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനാൽ തന്നെ ഹ്യൂമൻ ഇന്റർവെൻഷൻ തന്നെ ആവശ്യം ഇല്ലാത്തതാണ്.
കണക്കുകൾ പരിശോധിക്കുമ്പോളും ഇതുതന്നെയാണ് വ്യക്തമാകുന്നത്. സെൽഫ് സർട്ടിഫിക്കേഷന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ പെർമിറ്റ് നൽകിയിരിക്കുന്നതും തിരുവനന്തപുരം നഗരസഭയാണ്. കഴിഞ്ഞ ഏപ്രിൽ 1 മുതൽ നഗരസഭയിൽ സ്വയം സാക്ഷ്യപ്പെടുത്തിയ 2506 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 2175 അപേക്ഷകൾ പരിശോധിച്ച് പെര്‍മിറ്റ് നൽകിയിട്ടുണ്ട്, 86.79%. ഇതിന് പുറമേ അനുമതി നൽകിയെങ്കിലും ഫീസ് അടക്കാത്തതിനാൽ പെർമിറ്റ് ലഭിക്കാത്ത 266 അപേക്ഷകളുണ്ട്. 8 അപേക്ഷകളാണ് ചട്ടങ്ങൾ പാലിക്കാത്തതിനാൽ നിരസിക്കപ്പെട്ടിട്ടുള്ളത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ സമർപ്പിക്കപ്പെട്ട 49 അപേക്ഷകൾ മാത്രമാണ് നിലവിൽ പരിഗണനയിലുള്ളത്.
2021 മുതൽ ലോ റിസ്ക് ഉള്ള കെട്ടിട നിര്‍മ്മാണ അപേക്ഷകളും 2022 ഡിസംബർ മുതൽ എല്ലാത്തരം കെട്ടിട നിര്‍മ്മാണ അപേക്ഷകളും നഗരസഭയിൽ ഓൺലൈനിലാണ് കൈകാര്യം ചെയ്യുന്നത്. ഇത്തരത്തിൽ തിരുവനന്തപുരം നഗരസഭയിൽ ലഭിച്ച 14647 അപേക്ഷകളിൽ 8470 അപേക്ഷകള്‍ക്ക് പെർമിറ്റ് നൽകുകയും 4607 അപേക്ഷകളിൽ കൂടുതൽ രേഖകൾ സമർപ്പിക്കുന്നതിന് ആവശ്യപ്പെടുകയും ചെയ്തു. അനുമതി നൽകിയിട്ടും ഫീസ് അടയ്ക്കാത്ത 1036 അപേക്ഷകളുമുണ്ട്. 298 അപേക്ഷകളാണ് നിരസിച്ചത്. അപേക്ഷകള്‍ പ്രോസസ്സ് ചെയ്ത് ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കുന്നതിന് 15 ദിവസമാണ് നിയമപ്രകാരം അനുവാദമുള്ളത്.
ഈ ദിവസം കഴിഞ്ഞ 100ൽ താഴെ അപേക്ഷകള്‍ മാത്രമേ നഗരസഭയില്‍ പെന്‍ഡിംഗായിട്ടുള്ളൂ. പല ബുദ്ധിമുട്ടുകൾ മൂലം ഇത്തരത്തില്‍ വളരെ കുറച്ച് അപേക്ഷകള്‍ മാത്രമേ പ്രോസസ്സ് ചെയ്യുന്നതിന് കാലതാമസം നേരിട്ടിട്ടുള്ളൂ. കേരളത്തിൽ ഏറ്റവും കൂടുതൽ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്നതും തുടർന്ന് ഒക്കുപെൻസി സർട്ടിഫിക്കറ്റ് നൽകുന്നതും തിരുവനന്തപുരം നഗരസഭയിലാണ്. വർഷം ശരാശരി 8000 ന് മുകളിൽ അപേക്ഷകൾ ലഭിക്കുകയും അത് പരിശോധിച്ച് കെട്ടിട നിർമ്മാണ അനുമതി നൽകുകയും ചെയ്യുന്നു.