സ്പൈസസ് ബോർഡ് തട്ടിപ്പ് കേസ്; അഖില്‍ സജീവിന്റെ കൂട്ടാളി യുവമോര്‍ച്ച നേതാവ് ഒളിവിൽ

തിരുവനന്തപുരം: നിയമന തട്ടിപ്പ് കേസില്‍ അഖില്‍ സജീവിന്റെ കൂട്ടാളി യുവമോര്‍ച്ച നേതാവ് രാജേഷ് ഒളിവില്‍. സ്‌പൈസസ് ബോര്‍ഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഓമല്ലൂര്‍ സ്വദേശിയില്‍ നിന്ന് 4,39,340 രൂപ വാങ്ങി തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയാണ് രാജേഷ്. ഈ മാസം ഒന്നിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്‌പൈസസ് ബോര്‍ഡില്‍ ക്ലര്‍ക്ക് നിയമനം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

കേസിലെ പ്രധാനപ്രതി അഖിൽ സജീവും രാജേഷും ബിസിനസ് പങ്കാളികളായിരുന്നു. നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് സ്‌പൈസസ് ബോര്‍ഡ് നിയമന തട്ടിപ്പ് നടന്നത്. രജേഷ് സ്‌പൈസസ് ബോർഡ് ഉദ്യോ​ഗസ്ഥനാണെന്ന് പറഞ്ഞായിരുന്നു അഖിൽ ഓമല്ലൂർ സ്വദേശിയെ തട്ടിപ്പിനിരയാക്കിയത്. 7 തവണയായി രാജേഷ് അക്കൗണ്ടിലൂടെ 91,800 രൂപ കൈപറ്റി. 2.4 ലക്ഷം രൂപയാണ് അഖിൽ വാങ്ങിയത്.

അതേസമയം, നിയമനക്കോഴ തട്ടിപ്പ് കേസിൽ മുഖ്യപ്രതി അഖിലിനെ ഇന്ന് പത്തനംതിട്ട സിജെഎം കോടതിയിൽ ഹാജരാക്കും. ഇന്നലെ തേനിയിൽ നിന്നുമാണ് അഖിലിനെ പത്തനംതിട്ട പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്.

Leave A Reply