ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​ക്ക്​ ആ​ദ്യ​ത്തെ സി-295 ​ച​ര​ക്കു​വി​മാ​നം ല​ഭ്യ​മാ​യി

ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​ക്ക്​ ആ​ദ്യ​ത്തെ സി-295 ​ച​ര​ക്കു​വി​മാ​നം ല​ഭ്യ​മാ​യി. തി​ങ്ക​ളാ​ഴ്ച ഹി​ൻ​ഡ​ൻ വ്യോ​മ​താ​വ​ള​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്​​നാ​ഥ്​ സി​ങ്ങാ​ണ്​ പു​തി​യ​വി​മാ​നം വ്യോ​മ​സേ​ന​യു​ടെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന ച​ട​ങ്ങ്​ നി​ർ​വ​ഹി​ച്ച​ത്.

വ്യോ​മ​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ സ​ഹാ​യ​ക​മാ​വു​ന്ന വി​വി​ധ സാ​മ​ഗ്രി​ക​ൾ ല​ക്ഷ്യ​സ്ഥാ​ന​ത്ത്​ എ​ത്തി​ക്കാ​ൻ ഈ ​വി​മാ​നം കൂ​ടു​ത​ൽ ഉ​പ​ക​രി​ക്കും.പു​തി​യ വി​മാ​നം വ്യോ​മ​സേ​ന​യു​ടെ ഭാ​ഗ​മാ​ക്കു​ന്ന​തി​നൊ​പ്പം സ​ർ​വ​ധ​ർ​മ പൂ​ജ​യും ന​ട​ന്നു. എ​യ​ർ ചീ​ഫ്​ മാ​ർ​ഷ​ൽ വി.​ആ​ർ. ചൗ​ധ​രി​യും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥരും വി​മാ​ന നി​ർ​മാ​താ​ക്ക​ളാ​യ എ​യ​ർ​ബ​സി​ന്‍റെ പ്ര​തി​നി​ധി​ക​ളും എ​ത്തി​യി​രു​ന്നു. സേ​ന​യു​ടെ 11ാം സ്ക്വാ​ഡ്ര​ണി​ലേ​ക്കാ​ണ്​ ആ​ദ്യ​ത്തെ സി-295 ​എ​ത്തു​ന്ന​ത്.

Leave A Reply