കോഴിക്കോട്: സമഗ്രശിക്ഷാ കേരളയും കെ-ഡിസ്‌കും ചേർന്ന് വൈഐപി ശാസ്ത്രപഥം നവീനം ഏകദിന റിഫ്രഷർ ശിൽപശാല പേരാമ്പ്ര ബിആർസിയിൽ സംഘടിപ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രൊജക്റ്റ് കോ ഓർഡിനേറ്റർ വി.പി നിത അധ്യക്ഷയായി.
എട്ട്, ഒമ്പത്, 11 ക്ലാസുകളിലെ വിദ്യാർഥികൾക്കായാണ് വൈഐപി ശാസ്ത്രപഥം പദ്ധതി നടപ്പാക്കുന്നത്. ശാസ്ത്ര സാമൂഹിക വിഷയങ്ങളിൽ നൂതന ആശയങ്ങൾ വികസിപ്പിക്കുകയാണ് ലക്ഷ്യം. പരിശീലനത്തിലൂടെ കുട്ടികൾക്ക് 22 വിഷയ മേഖലകൾ നൽകുന്നു. അതിൽ നിന്നും വിദ്യാർഥിക്ക് താൽപര്യമുള്ളവ തിരഞ്ഞെടുത്ത് ഗവേഷണം നടത്താവുന്ന രീതിയിലാണ് പദ്ധതി.
ബി ആർ സി ട്രെയിനർമാരായ കെ ഷാജിമ, ലിമേഷ് , ട്രെയിനർ എൽ കെ ശ്രീലേഖ, ഭവിത എ കെ എം എന്നിവർ സംസാരിച്ചു. റിസോഴ്സ് പേഴ്സൺ ബൈജു വൈദ്യക്കാരൻ ക്ലാസ് നയിച്ചു. ബിആർസി പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള 23 കുട്ടികൾ പങ്കെടുത്തു.
(പടം) വൈ ഐ പി ശാസ്ത്രപഥം ഏകദിന ശിൽപശാല പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു ഉദ്ഘാടനം ചെയ്യുന്നു