ജമ്മു കാ​ശ്മീ​രി​ൽ​ ​ആ​യു​ധ​ങ്ങ​ളു​മാ​യി അ​ഞ്ചു​ ​ഭീ​ക​ര​ർ​ ​പി​ടി​യിൽ

ജ​മ്മു​ ​കാ​ശ്മീ​രി​ൽ​ ​ആ​യു​ധ​ങ്ങ​ളു​മാ​യി​ ​അ​ഞ്ചു​ ​ല​ഷ്ക​ർ​ ​ഭീ​ക​ര​ർ​ ​അ​റ​സ്റ്റി​ൽ.​ ​ആ​ദി​ൽ​ ​ഹു​സൈ​ൻ​ ​വാ​നി,​​​ ​സു​ഹൈ​ൽ​ ​അ​ഹ​മ്മ​ദ് ​ധ​ർ,​​​ ​ഐ​ത്‌​മാ​ദ് ​അ​ഹ​മ്മ​ദ് ​ലാ​വെ,​​​ ​മെ​ഹ്‌​രാ​ജ് ​അ​ഹ​മ്മ​ദ് ​ലോ​ൺ,​​​ ​സ​ബ്‌​സ​ർ​ ​അ​ഹ​മ്മ​ദ് ​ഖാ​ർ​ ​എ​ന്നി​വ​രാ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് ​പ​ദ്ധ​തി​യി​ട്ടാ​ണ് ​ഇ​വ​ർ​ ​എ​ത്തി​യ​തെ​ന്ന് ​സു​ര​ക്ഷാ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പ​റ​ഞ്ഞു.​ ​ഇ​വ​രി​ൽ​ ​നി​ന്ന് ​തോ​ക്കു​ക​ൾ,​​​ ​ഗ്ര​നേ​ഡു​ക​ൾ,​​​ ​ഗ്ര​നേ​ഡ് ​ലോ​ഞ്ച​റു​ക​ൾ​ ​എ​ന്നി​വ​ ​പി​ടി​ച്ചെ​ടു​ത്തു.​ ​ര​ഹ​സ്യ​ ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​കു​ൽ​ഗാ​മി​ൽ​ ​ആ​സാം​ ​റൈ​ഫി​ൾ​സും​ ​സി.​ആ​‌​ർ.​പി.​എ​ഫും​ ​ചേ​ർ​ന്ന് ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​ഇ​വ​രെ​ ​ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ​ ​ഒ​രാ​ഴ്ച​യ്ക്കി​ടെ​ ​ബാ​ര​മു​ള്ള​യി​ൽ​ ​നി​ന്നും​ ​ഉ​റി​യി​ൽ​ ​നി​ന്നു​മാ​യി​ ​നാ​ലു​ ​ഭീ​ക​ര​രെ​ ​സു​ര​ക്ഷാ​സേ​ന​ ​അ​റ​സ്റ്റ് ​ചെ​യ്തി​രു​ന്നു.​​​ ​നി​ര​വ​ധി​ ​ആ​യു​ധ​ങ്ങ​ളും​ ​പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.​ ​അ​ടു​ത്തി​ടെ​ ​ആ​യു​ധ​ങ്ങ​ളു​മാ​യി​ ​ഭീ​ക​ര​ ​ബ​ന്ധ​മു​ള്ളൊ​രു​ ​പൊ​ലീ​സു​കാ​ര​നെ​യും​ ​അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു.​ ​മൂ​ന്നു​ ​സൈ​നി​ക​രും​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​നും​ ​വീ​ര​മൃ​ത്യു​ ​വ​രി​ച്ച​ ​അ​ന​ന്ത്നാ​ഗി​ലെ​ ​ഭീ​ക​ര​ ​വി​രു​ദ്ധ​ ​സൈ​നി​ക​ ​ന​ട​പ​ടി​ ​പൂ​ർ​ത്തി​യാ​യി​ ​ഒ​രാ​ഴ്ച​ ​പി​ന്നി​ടും​ ​മു​മ്പാ​ണ് ​വീ​ണ്ടു​മൊ​രു​ ​ആ​ക്ര​മ​ണ​ത്തി​നു​ള്ള​ ​പ​ദ്ധ​തി​ ​സൈ​ന്യം​ ​ത​ക​ർ​ത്ത​ത്.​

Leave A Reply