മെഡിക്കൽ പി.ജി പ്രവേശനത്തിനുള്ള നീറ്റ് കട്ട് ഓഫ് പൂജ്യമാക്കിയത് തുടരും

മെഡിക്കൽ പി.ജി പ്രവേശനത്തിനുള്ള നീറ്റ് കട്ട് ഓഫ് പൂജ്യമാക്കിയത് തുടരും. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം ചോദ്യം ചെയ്ത് സമർപ്പിച്ച് അഭിഭാഷകൻ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയുമെന്ന് ചൂണ്ടിക്കാണിച്ചാണ് അഭിഭാഷകൻ സുപ്രീംകോടതിയെ സമീപിച്ചത്.

 

എന്നാൽ ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം ഹർജിക്കാരനെ ബാധിക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. ജനറൽ വിഭാഗത്തിന് 50 പെർസന്റൈൽ ആയിരുന്നത് പൂജ്യമായിട്ടാണ് കുറച്ചത്. രാജ്യത്ത് മെഡിക്കൽ പി.ജി സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതിനെ തുടർന്നായിരുന്നു തീരുമാനം. ഇതോടെ എല്ലാവർക്കും പ്രവേശനം ലഭിക്കും.

Leave A Reply