കാസർകോട്: ബദിയഡുക്ക അപകട മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു
“ബദിയഡുക്ക പള്ളത്തടുക്കയിൽ ഓട്ടോറിക്ഷ സ്‌കൂൾ ബസിലിടിച്ച് അഞ്ചു പേർ മരണമടഞ്ഞ സംഭവം ദുഃഖകരമാണ്.
മരണമടഞ്ഞവരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു”, മുഖ്യമന്ത്രി പറഞ്ഞു