മംഗളൂരുവിൽ മുസ്‌ലിം ആരാധനാലയ മുറ്റത്ത് യുവാക്കൾ ജയ് ശ്രീറാം വിളിച്ചു;ഒരാൾ അറസ്റ്റിൽ

ദക്ഷിണ കന്നട ജില്ലയിൽ കഡബ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുസ്‌ലിം ആരാധനാലയ മുറ്റത്ത് ബൈക്കിൽ എത്തിയ രണ്ട് യുവാക്കൾ ജയ് ശ്രീറാം വിളിച്ചു. ഞായറാഴ്ച രാത്രി പതിനൊന്നോടെ ഉച്ചത്തിൽ ആവർത്തിച്ച് ജയ് ശ്രീറാം വിളി കേട്ട് പള്ളി ഇമാം ഉണർന്നതോടെ അക്രമികൾ സ്ഥലംവിട്ടു.

പള്ളിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരാളെ തിങ്കളാഴ്ച വൈകുന്നേരം പൊലീസ് അറസ്റ്റ് ചെയ്തു. ബിനിനെലെ സൂഡ്ലുവിലെ കെ. കീർത്തൻ(25) ആണ് അറസ്റ്റിലായത്. കൂട്ടാളി കൈക്കമ്പ നട്തോടയിലെ സച്ചിനെ കണ്ടെത്താൻ അന്വേഷണം തുടരുന്നു.

Leave A Reply